video
play-sharp-fill

ഉറക്കം വീണ്ടും റോഡിൽ വില്ലനായി: നാഗമ്പടത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; യുവാവിന് പരിക്കേറ്റു

ഉറക്കം വീണ്ടും റോഡിൽ വില്ലനായി: നാഗമ്പടത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; യുവാവിന് പരിക്കേറ്റു

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: റോഡിലെ ഉറക്കം വീണ്ടും വില്ലനായി മാറി. നാഗമ്പടത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു. യുവാവിന് പരിക്കേറ്റു. കോട്ടയം സ്വദേശിയായ കെൻ തോമസിനെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രാഥമിക ചികിത്സ നൽകിയിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെങ്കിലും ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

വ്യാഴാഴ്ച പുലർച്ചെ നാഗമ്പടം പോസ്‌പോർട്ട് ഓഫിസിനു മുന്നിലായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തു നിന്നും കോട്ടയത്തിനു വരികയായിരുന്നു സ്വകാര്യ ടൂറിസ്റ്റ് ബസ്. ഈ സമയം ഏറ്റുമാനൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്നു കാർ. നിയന്ത്രണം വിട്ട കാറും ബസും പാസ്‌പോർട്ട് ഓഫിസിനു മുന്നിൽ വച്ച് നേർക്കുനേർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെയും ബസിന്റെയും മുൻ ഭാഗം പൂർണമായും തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ കാർ ഡ്രൈവറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ ഇദ്ദേഹത്തിന് സാരമായി പരിക്കേറ്റിട്ടുണ്ട്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു പൊലീസ് അറിയിച്ചു. അപകടത്തിൽ മുൻ ഭാഗം തകർന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് ക്രെയിൻ ഉപയോഗിച്ച് കെട്ടിവലിച്ചാണ് നീക്കിയത്. അപകടത്തിൽ കാർ ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല.

റോഡിൽ ഡ്രൈവർമാർ ഉറങ്ങിപ്പോകുന്ന അപകടങ്ങൾ വർധിച്ചിട്ടും ഇതുവരെയും ഉദ്യോഗസ്ഥരോ , പൊലീസോ ഇത്തരം അപകടങ്ങൾ കുറയ്ക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്. ഈ സാഹചര്യത്തിൽ ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നത് ഒഴിവാക്കാൻ അതീവ ജാഗ്രത വേണമെന്നാണ് നിർദേശം.