video
play-sharp-fill

അതിവേഗ റെയിൽപാത കോട്ടയം നഗരമധ്യത്തിലൂടെ കടന്നു പോകുന്നു: മാൾ ഓഫ് ജോയിയും നഗരസഭ ഓഫിസും പൊളിക്കേണ്ടി വരുമോ..?

അതിവേഗ റെയിൽപാത കോട്ടയം നഗരമധ്യത്തിലൂടെ കടന്നു പോകുന്നു: മാൾ ഓഫ് ജോയിയും നഗരസഭ ഓഫിസും പൊളിക്കേണ്ടി വരുമോ..?

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാന സർക്കാരിന്റെ നിർദിഷ്ട അതിവേഗ റെയിൽപ്പാത കടന്നു പോകുന്നത് കോട്ടയം നഗരത്തിലൂടെ എന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഇത്തരത്തിൽ അതിവേഗ റെയിൽപ്പാത നടപ്പാക്കിയാൽ, കോട്ടയം നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം പൊളിച്ചു മാറ്റേണ്ടി വരും.

സംസ്ഥാനത്തെ രണ്ടായി വിഭജിച്ചുകൊണ്ടാണ്, തിരുവനന്തപുരത്തു നിന്നും കാസർകോടിന് അതിവേഗ റെയിൽപ്പാത കടന്നു പോകുന്നത്. കോട്ടയം ജില്ലയിലേയ്ക്കുള്ള പ്രവേശനം തൃക്കൊടിത്താനത്തു നിന്നാണ് ആരംഭിക്കുന്നത്. ഇവിടെ നിന്നും പനച്ചിക്കാട്, പാത്താമുട്ടം വഴിയാണ് നിർദിഷ്ട റെയിൽവേ ലൈൻ കടന്നു വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ നിന്നും കുഴിമറ്റം, പനച്ചിക്കാട് വഴി കോട്ടയം നഗരത്തിലേയ്ക്ക് എത്തും. കോടിമത സബ് സ്‌റ്റേഷൻ വഴി കൊടൂരാറും കടന്ന് എം എൽ റോസ് മുറിച്ചുകടന്നാണ് കോട്ടയം നഗരത്തിലേയ്ക്കു ഈ അതിവേഗ റെയിൽപ്പാത കടന്നെത്തുന്നത്. ഈ വരുന്ന റെയിൽവേ പാത കോട്ടയം നഗര ഹൃദയത്തിലൂടെയാണ് കടന്നു പോകുന്നത് ഇത് ഗുരുതരമായ പ്രതിസന്ധി ഉണ്ടാക്കുമെന്ന ആരോപണമാണ് ഉയരുന്നത്.

തിരക്കേറിയ കോട്ടയം നഗരമധ്യത്തിലൂടെ കടന്നു വരുന്ന ഈ പാത നടപ്പാക്കണമെങ്കിൽ കടമ്പകൾ ഏറെ കടക്കേണ്ടിയും വരും. എന്നാൽ, സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം മാപ്പിനെപ്പറ്റി തങ്ങൾക്ക് കൃത്യമായ അറിവുകളൊന്നും ഇല്ലെന്നു റെയിൽവേ് അധികൃതർ വ്യക്തമാക്കുന്നു. ഈ മാപ്പിന്റെ അധികാരികത സംബന്ധിച്ചും കൃത്യമായ വിവരങ്ങളില്ല. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന മാപ്പ് സംബന്ധിച്ചു അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.