video
play-sharp-fill

കർണാടകയിൽ മൂന്നു വയസുകാരിയെ പുലി കടിച്ചു കീറി കൊന്നു; രാത്രിയിൽ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി ആക്രമിച്ചു

കർണാടകയിൽ മൂന്നു വയസുകാരിയെ പുലി കടിച്ചു കീറി കൊന്നു; രാത്രിയിൽ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി ആക്രമിച്ചു

Spread the love

സ്വന്തം ലേഖകൻ

ബംഗളൂരു: മൂന്ന് വയസുകാരിയെ പുലി കടിച്ചുകീറി കൊന്നു. കർണാടകയിലെ തുംകുരുവിലുള്ള ബയ്ചൻഹള്ളി ഗ്രാമത്തിലാണ് ദാരുണ സംഭവം. രാത്രി എട്ട് മണിയോടെ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.

 

 

ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ പേരക്കുട്ടിയാണ് മരിച്ച മൂന്ന് വയസുകാരി. പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുമ്പോൾ അച്ഛനും അമ്മയും വീടിനകത്തായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ ഒച്ച വച്ച് ആളെക്കൂട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

തിരച്ചിലിനൊടുവിൽ രാത്രി 10.30യോടെ കുട്ടിയുടെ മൃതദേഹം വീടിന് സമീപത്ത് തന്നെ കണ്ടെത്തി. കുട്ടിയുടെ മുഖത്തും കൈകളിലും പുലി കടിച്ചു കീറിയതിന്റെ മുറിപ്പാടുകളുണ്ട്.
കഴിഞ്ഞ ഒക്ടോബറിന് ശേഷം ഈ ഗ്രാമത്തിൽ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന നാലാമത്തെ ആളാണ് മൂന്ന് വയസുകാരി. നേരത്തെ അഞ്ച് വയസുള്ള ആൺകുട്ടിയും 60 വയസുള്ള രണ്ട് പേരുമാണ് മരിച്ചത്.

 

 

പുലിയെ പിടികൂടണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവം അറിഞ്ഞ ഭാവം പോലും കാണിക്കുന്നില്ല. അങ്ങേയറ്റത്തെ അനാസ്ഥയാണ് അവർ കാണിക്കുന്നതെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. ആറ് മാസത്തിനിടെ നാല് മനുഷ്യ ജീവനുകളെ പുലി ഇല്ലാതാക്കിയതോടെ ജനങ്ങൾ കടുത്ത ഭയത്തിലാണ്.