video
play-sharp-fill
കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കില്ലെന്ന് ഉമ്മൻചാണ്ടി ; പൊതുസമ്മതൻ സ്ഥാനാർത്ഥിയാകണം

കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കില്ലെന്ന് ഉമ്മൻചാണ്ടി ; പൊതുസമ്മതൻ സ്ഥാനാർത്ഥിയാകണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കില്ലെന്ന് ഉമ്മൻചാണ്ടി . കേരള കോൺഗ്രസ് എമ്മിൽ തർക്കം മുറുകുന്ന സാഹചര്യത്തിൽ കുട്ടനാട്ടിൽ പൊതുസമ്മതൻ സ്ഥാനാർത്ഥിയാകണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു . മുന്നണിയിൽ രണ്ടായി തുടരണോ എന്ന കാര്യം കേരള കോൺഗ്രസ് ജോസഫ്, ജോസ് വിഭാഗങ്ങൾ തീരുമാനിക്കണം . കുട്ടനാട് സീറ്റ് ഒരിക്കലും കോൺഗ്രസ് ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു .പിടി ചാക്കോ ഫൗണ്ടേഷൻ പുരസ്‌കാരം മരണാനന്തര ബഹുമതിയായി കെ എം മാണിക്ക് നൽകുന്ന ചടങ്ങിനിടെയാണ് ഉമ്മൻ ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത് .