play-sharp-fill
തീർഥപാദമണ്ഡപം റവന്യു വകുപ്പ് ഏറ്റെടുത്ത നടപടി അങ്ങേയറ്റം പ്രകോപനപരവും പ്രതിഷേധാർഹവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

തീർഥപാദമണ്ഡപം റവന്യു വകുപ്പ് ഏറ്റെടുത്ത നടപടി അങ്ങേയറ്റം പ്രകോപനപരവും പ്രതിഷേധാർഹവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലുള്ള തീർഥപാദമണ്ഡപം സ്ഥിതി ചെയ്യുന്ന ഭൂമി പൊലീസിനെ ഉപയോഗിച്ച് റവന്യു വകുപ്പ് ഏറ്റെടുത്ത നടപടി അങ്ങേയറ്റം പ്രകോപനപരവും പ്രതിഷേധാർഹവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രതീകരിച്ചു.

 

‘ശ്രീ നാരായണ ഗുരു, മഹാത്മാ അയ്യങ്കാളി എന്നിവർക്കൊപ്പം നവോത്ഥാനത്തിന് നേതൃത്വം നൽകിയ ഋഷിശ്രേഷ്ഠൻ ചട്ടമ്പിസ്വാമികളുടെ സ്മാരകമാണ് അദ്ദേഹത്തിന്റെ പ്രതിമ വച്ച് ആരാധന നടത്തി വരുന്ന തീർഥപാദ മണ്ഡപം. പതിറ്റാണ്ടുകളായി ആദ്ധ്യാത്മിക-സാംസ്‌കാരിക പരിപാടികൾ നടക്കുന്ന ഇടം കൂടിയാണിത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഉചിതമായ ഒരു സ്മാരകമന്ദിരം പണികഴിക്കാനുള്ള പദ്ധതിക്ക് തറക്കല്ലിടാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സംസ്ഥാന റവന്യു വകുപ്പ് നാടകീയമായി തീർഥപാദമണ്ഡപം പൊലീസിനെ ഉപയോഗിച്ച് ഏറ്റെടുത്ത് മുദ്ര വച്ചതെന്ന് സുരേന്ദ്രൻ പറഞ്ഞു.
‘ചട്ടമ്പിസ്വാമികളോടുള്ള ഈ പരസ്യമായ അവഹേളനം കേരളത്തിനകത്തും പുറത്തുമുള്ള അദ്ദേഹത്തിന്റെ ഭക്തരെയും വിശ്വാസിസമൂഹത്തിനെയും വ്രണപ്പെടുത്തുന്നതാണ്. സർക്കാർ തന്നെ അനുവദിച്ചു നൽകിയ ഭൂമിയാണ് ഇപ്പോൾ പിടിച്ചെടുത്തിരിക്കുന്നതെന്നും’ കെ സുരേന്ദ്രൻ പറഞ്ഞു .