play-sharp-fill
ഈ ചെയ്യുന്നത് ശുദ്ധ തെമ്മാടിത്തരം..! കുഞ്ഞിനെ കാണാതെ ഒരു കുടുംബം കരയുമ്പോൾ സോഷ്യൽ മീഡിയയിൽ കള്ളം പ്രചരിപ്പിക്കുന്ന മാനസിക രോഗികൾ; കുട്ടിയെ കിട്ടാതെ കുടുംബം ഉഴറുമ്പോൾ കുട്ടിയെ കിട്ടിയെന്ന് വ്യാജപ്രചാരണം നടത്തി സോഷ്യൽ മീഡിയ; നുണ പ്രചരിപ്പിച്ചാൽ ജയിൽ ഉറപ്പെന്ന് പൊലീസ് 

ഈ ചെയ്യുന്നത് ശുദ്ധ തെമ്മാടിത്തരം..! കുഞ്ഞിനെ കാണാതെ ഒരു കുടുംബം കരയുമ്പോൾ സോഷ്യൽ മീഡിയയിൽ കള്ളം പ്രചരിപ്പിക്കുന്ന മാനസിക രോഗികൾ; കുട്ടിയെ കിട്ടാതെ കുടുംബം ഉഴറുമ്പോൾ കുട്ടിയെ കിട്ടിയെന്ന് വ്യാജപ്രചാരണം നടത്തി സോഷ്യൽ മീഡിയ; നുണ പ്രചരിപ്പിച്ചാൽ ജയിൽ ഉറപ്പെന്ന് പൊലീസ് 

തേർഡ് ഐ ബ്യൂറോ

കൊല്ലം: സോഷ്യൽ മീഡിയയിലെ സാമൂഹ്യ വിരുദ്ധരും മാനസികരോഗികളും ഈ ചെയ്യുന്നത് ശുദ്ധ തെമ്മാടിത്തരമാണ്. ആറാം ക്ലാസുകാരിയെ കാണാതായി ഒരു കുടുംബം മുഴുവൻ കണ്ണീരുമായി പിന്നാലെ ഓടുമ്പോൾ നാട് ഒപ്പം നിൽക്കുമ്പോൾ, സോഷ്യൽ മീഡിയയിലെ ഒരു പറ്റം സാമൂഹ്യ വിരുദ്ധർ പച്ചക്കളം പ്രചരിപ്പിക്കുകയാണ്. കുട്ടിയെ കണ്ടെത്തിയെന്നും, കുട്ടിയെ കിട്ടിയെന്നുമുള്ള രീതിയിൽ സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് നട്ടാൽ കുരുക്കാത്ത നുണ ഒരു സംഘം പ്രചരിപ്പിക്കുന്നത്. നുണ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ സാമൂഹ്യ വിരുദ്ധരെ കുടുക്കാനും കണ്ടെത്താനും സൈബർ സെല്ലിന്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് വാട്‌സ്അപ്പ് ഗ്രൂപ്പുകളും വാട്അപ്പ് സന്ദേശങ്ങളും പൊലീസ് നിരീക്ഷിച്ചു വരികയാണ്.

കൊല്ലം ഇളവന്നൂരിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ കാണാതായ കുട്ടിയെ കണ്ടെത്തിയതായാണ് വ്യാജപ്രചാരണം നടക്കുന്നത്. സമൂഹ മാധ്യമങ്ങൾ വഴിയാണ് പ്രചാരണം. സത്യമറിയാതെ ചിലർ ഇത്തരം കുപ്രചാരണങ്ങളെ ഏറ്റെടുക്കുന്നുമുണ്ട്. കുട്ടിയെ കാണാതായെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ തന്നെയാണ് കുട്ടിയെ കിട്ടിയെന്ന വാർത്തയും ചില സാമൂഹ്യവിരുദ്ധർ പ്രചരിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞതോടെ പോലീസും നാട്ടുകാരും പ്രദേശത്ത് വിശദമായ തെരച്ചിൽ നടത്തിയിരുന്നു. വീടിന്റെ നൂറ് മീറ്റർ അകലെ പുഴയുള്ളതിനാൽ കുട്ടി പുഴയിൽ വീണിരിക്കാമെന്ന സംശയവുമുണ്ട്. അഗ്നിരക്ഷാ സേനയും പുഴയിൽ തെരച്ചിൽ നടത്തുകയാണ്
കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോയെന്നും പോലീസ് സംശയിക്കുന്നു.

അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള സിസിടിവി ക്യാമറകൾ പോലീസ് പരിശോധിക്കുകയാണ്. കുടവട്ടൂർ സരസ്വതി സ്‌കൂൾ വിദ്യാർഥിനിയായ ദേവാനന്ദയെ ആണ് കാണാതായിരിക്കുന്നത്. വിവരം ലഭിക്കുന്നവർ 0474 2566366 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കണ്ണനല്ലൂർ പോലീസ് അറിയിച്ചു.