video
play-sharp-fill

ഏറ്റുമാനൂരിൽ യുവതിയ്ക്കു നേരെ കത്തി കാട്ടി ഗുണ്ടാസംഘത്തിന്റെ ഭീഷണി: വീടിനുള്ളിൽ കയറിയ അക്രമി സംഘം അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി; യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

ഏറ്റുമാനൂരിൽ യുവതിയ്ക്കു നേരെ കത്തി കാട്ടി ഗുണ്ടാസംഘത്തിന്റെ ഭീഷണി: വീടിനുള്ളിൽ കയറിയ അക്രമി സംഘം അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി; യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂരിൽ അക്രമി ഗുണ്ടാ സംഘം, വീട്ടിലെത്തി കത്തികാട്ടി യുവതിയെ ഭീഷണിപ്പെടുത്തിയതായി പരാതി. ആദ്യം വീട്ടിലെത്തിയ യുവാവ് അസഭ്യം പറയുകയും, രണ്ടാമത് എത്തിയ യുവാവ് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പറയുന്നു. യുവതിയെ പിന്നാലെ എത്തി ഭീഷണിപ്പെടുത്തിയതിനു പിന്നിൽ ഗൂഡലക്ഷ്യമുണ്ടെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്.

ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഏറ്റുമാനൂർ വടക്കേനടയിൽ താമസിക്കുന്നവരാണ് കുടുംബം. വീട്ടിലേയ്ക്കു വൈകുന്നേരത്തോടെ എത്തിയ യുവാവ്, യുവതിയുടെ പേര് ചോദിച്ചു. തുടർന്ന് യുവതിയെ പുറത്തേയ്ക്കു വിളിച്ചു വരുത്തിയ ശേഷം ഭീഷണി മുഴക്കുകയായിരുന്നു. കൊല്ലുമെന്നും താൻ പറയുന്നത് അനുസരിക്കണമെന്നുമായിരുന്നു ഭീഷണി. യുവതി പൊലീസിനെ വിളിക്കുമെന്ന് അറിയിച്ചതോടെ യുവാവ് മടങ്ങിപ്പോയി.
അരമണിക്കൂറിനു ശേഷം യുവാവ് മടങ്ങിയെത്തിയ ശേഷം എത്തിയ ആൾ കത്തിയുമായാണ് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിനുള്ളിലേയ്ക്കു കയറിയെത്തിയ ഇയാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി. കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ അക്രമി സംഘം, രാത്രിയിൽ വീണ്ടും തിരിച്ചുവരുമെന്നും ജീവനൊടുക്കുമെന്നും ഭീഷണി മുഴക്കി. ഇതോടെ ഭയന്നു പോയ യുവതിയും കുടുംബവും ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.