പഴയ തുരുമ്പെടുത്ത റെയിൽവേ കോച്ചുകൾ ഇനിയില്ല ; പകരം റെസ്റ്റോറന്റുകൾ : പുത്തൻ പരീക്ഷണവുമായി ഇസ്റ്റേൺ റെയിൽവേ
സ്വന്തം ലേഖകൻ
ഡൽഹി: പഴയ റെയിൽവേ കോച്ചുകൾ ഇനി തുരുമ്പെടുത്ത് നശിച്ചു പോകില്ല. പകരം അവ റെയിൽവേ റെസ്റ്റോറന്റുകളാക്കി മാറ്റുകയാണ്. ഈസ്റ്റേൺ റെയിൽവെയാണ് ഈ പുതിയ പരീക്ഷണം നടത്തുന്നത്. അസൻസോൾ റെയിൽവെ സ്റ്റേഷനിൽ കോച്ച് റെസ്റ്റോറന്റ് തയ്യാറായിക്കഴിഞ്ഞു. റെയിൽവെ യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഈ റസ്റ്റോറന്റ് ഉപയോഗിക്കാം.
ഈസ്റ്റേൺ റെയിൽവെയുടെ പഴക്കംചെന്ന മെമു കോച്ചുകളാണ് ഭക്ഷണശാലകളായി മാറ്റിയത്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഈയിനത്തിൽ 50 ലക്ഷം രൂപ സമാഹരിക്കുക ലക്ഷ്യമിട്ടാണ് പുതിയ സംരംഭം. ഒരു കോച്ചിൽ ചായയും ലഘുഭക്ഷണവുമാണ് ലഭിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
42 സീറ്റുകളുള്ള മറ്റൊരു കോച്ചിൽ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം എന്നിവയെല്ലാം ലഭിക്കും. കോച്ചിന്റെ ഉൾവശം ചായംപൂശി അലങ്കരിച്ചാണ് റസ്റ്റോറന്റാക്കിമാറ്റിയിരിക്കുന്നത്. ഛായാചിത്രങ്ങളും ടൈപ്പ് റൈറ്റർ പോലുള്ള പഴയ ഉപകരണങ്ങളും കോച്ചിന്റെ ഭംഗി കൂട്ടിയിട്ടുണ്ട്.