video
play-sharp-fill

മരിച്ചയാൾക്ക് നല്ല ഭാവി ഉണ്ടാകട്ടെ  : മരണസർട്ടിഫിക്കറ്റിന്റെ പകർപ്പ് സോഷ്യൽ മീഡിയയിൽ വയറലായി; ക്ഷമചോദിച്ച് വില്ലേജ് ഓഫീസർ

മരിച്ചയാൾക്ക് നല്ല ഭാവി ഉണ്ടാകട്ടെ : മരണസർട്ടിഫിക്കറ്റിന്റെ പകർപ്പ് സോഷ്യൽ മീഡിയയിൽ വയറലായി; ക്ഷമചോദിച്ച് വില്ലേജ് ഓഫീസർ

Spread the love

സ്വന്തം ലേഖകൻ

ഉന്നാവോ: മികച്ച ഭാവി ആശംസിച്ചുകൊണ്ടൊരു മരണസർട്ടിഫിക്കറ്റ്. കേൾക്കുമ്‌ബോൾ ചിരി വരുമെങ്കിലും അത്തരമൊരു സംഭവം നടന്നിരിക്കുകയാണ് ഉത്തർപ്രദേശിലെ ഉന്നാവോയിൽ. സിർവിയ ഗ്രാമത്തിലെ ലക്ഷ്മി ശങ്കർ എന്നയാളുടെ മരണസർട്ടിഫിക്കറ്റ് തയ്യാറാക്കിയതിലാണ് വില്ലേജ് ഓഫീസർക്ക് പറ്റിയ അബദ്ധം.

 

ജനുവരി 22നാണ് ലക്ഷ്മി ശങ്കർ അസുഖം ബാധിച്ച് മരിച്ചത്. മരണസർട്ടിഫിക്കറ്റ് അനുവദിക്കാൻ അപേക്ഷയുമായി ലക്ഷ്മി ശങ്കറിന്റെ മകൻ ബാബുലാൽ വില്ലേജ് അധികാരിയെ സമീപിച്ചിരുന്നു. സർട്ടിഫിക്കറ്റ് നൽകുന്നതിനൊപ്പം മരിച്ചയാളുടെ നല്ല ഭാവിക്കുള്ള ആശംസയും വില്ലേജ് അധികാരി സർട്ടിഫിക്കറ്റിൽ എഴുതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർട്ടിഫിക്കറ്റിന്റെ പകർപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ പലരും തമാശയായും പ്രതിഷേധം രേഖപ്പെടുത്തി കമ്മന്റുകഹ വന്നതോടെ ക്ഷമചോദിച്ച് വില്ലേജ് ഓഫീസർ രംഗത്തെത്തി. ബാബുലാലിന് പുതിയ സർട്ടിഫിക്കറ്റും മാറ്റി നൽകി.