video
play-sharp-fill

മഹാനടിയുടെ സംവിധായകനും പ്രഭാസും ഒന്നിക്കുന്നു; അണിയറയില്‍ ഒരുങ്ങുന്നത് കിടിലന്‍ ചിത്രം

മഹാനടിയുടെ സംവിധായകനും പ്രഭാസും ഒന്നിക്കുന്നു; അണിയറയില്‍ ഒരുങ്ങുന്നത് കിടിലന്‍ ചിത്രം

Spread the love

സിനിമ ഡെസ്ക്

ചെന്നൈ: ‘മഹാനടി’യിലൂടെ തമിഴ്,തെലുങ്ക് സിനിമാ ലോകത്ത് തരംഗം സൃഷ്ടിച്ച സാവിത്രിയുടെ കഥ തിരശീലയിലെത്തിച്ച  സംവിധായകന്‍ നാഗ് അശ്വിനും ബാഹുബലി താരം പ്രഭാസും ഒന്നിക്കുന്നു. നാഗ് അശ്വിന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ്   പ്രഭാസ് നായകനായി എത്തുന്നത്.

നിരവധി പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. പ്രമുഖ നിര്‍മ്മാതാവായ അശ്വിനി ദത്തിന്റെ വൈജയന്തി എന്റര്‍ടെയ്ന്‍മെന്റാണ് പ്രഭാസ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൂട്ടിംഗ് ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സാഹോയ്ക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന രണ്ടാമത്തെ ചിത്രമാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്. പുതിയ ചിത്രത്തിന്റെ വാര്‍ത്ത പുറത്തുവന്നതോടെ താരത്തിന്റെ ആരാധകരും വലിയ പ്രതീക്ഷയിലാണ്. ഇന്ത്യന്‍ സിനിമാരംഗത്ത് പ്രഭാസ് പകരം വെക്കാനാവാത്ത താരമായി മാറിയെന്നാണ് ആരാധകരുടെ അഭിപ്രായം. സാവിത്രിയുടെ കഥ അതിമനോഹരമായ സ്‌ക്രീനില്‍ അവതരിപ്പിച്ചതോടെ ശ്രദ്ധനേടിയ സംവിധായകനാണ് നാഗ് അശ്വിന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, പ്രഭാസ് ഇപ്പോള്‍ രാധാകൃഷ്ണ കുമാര്‍ ഒരുക്കുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ്.
തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഷൂട്ടിങ്ങിനായി ഹൈദരാബാദ് അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വന്‍ സെറ്റാണ് ഒരിക്കിയിരിക്കുന്നത്. തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.