
ബാലസഭ വ്യക്തിത്വ വികസന പരിശീലന പരിപാടി നടന്നു
സ്വന്തം ലേഖകൻ
കോട്ടയം : ആർപ്പൂക്കര ഗ്രാമപഞ്ചായത്തും, കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ ബാലസഭാംഗങ്ങൾക്കായി ഏകദിന വ്യക്തിത്വ വികസന പരിശീലന പരിപാടി നടത്തി. ആത്മവിശ്വാസം, നേതൃപാടവം, ആസ്വദിച്ചുള്ള പഠനം, ആശയവിനിമയശേഷി തുടങ്ങിയവ വളർത്തുവാനും, ലഹരി, മൊബൈൽ/സോഷ്യൽ മീഡിയ തുടങ്ങിയവയോടുള്ള അടിമത്തം എന്നിവ ഇല്ലാതാക്കുവാനുമുള്ള പരിശീലനമാണ് വിദ്യാർത്ഥികൾക്ക് നൽകിയത്.
എല്ലാ വാർഡുകളിൽ നിന്നുമായി 75 ബാലസഭാ അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇപ്കായി പരിശീലന സംഘടനയിലെ പരിശീലകരായ അഭിലാഷ് ജോസഫ്, പ്രിയ അഭിലാഷ്, ജോജോഷ് ജോർജ്ജ് എന്നിവർ പരിശീലന പരിപാടി നയിച്ചു. കുടുംബശ്രീ ചെയർപേഴ്‌സൺ ഷീലാ സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോസിലി ടോമിച്ചൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ ദീപാ ജോസ്, ജൂനിയർ സൂപ്രണ്ട് കെ. വിനോദ് എന്നിവർ ആശംസകൾ പറഞ്ഞു. കുടുംബശ്രീ മെമ്പർ സെക്രട്ടറി രാജശ്രീ റ്റി.ആർ വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
