video
play-sharp-fill

ഇനി കലാലയങ്ങളിൽ സമരങ്ങളും പഠിപ്പ് മുടക്കിയുള്ള പ്രതിഷേധങ്ങളും ഓർമയാകുന്നു: പഠിപ്പ് മുടക്കും മാർച്ചും ഘെരാവോയും നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

ഇനി കലാലയങ്ങളിൽ സമരങ്ങളും പഠിപ്പ് മുടക്കിയുള്ള പ്രതിഷേധങ്ങളും ഓർമയാകുന്നു: പഠിപ്പ് മുടക്കും മാർച്ചും ഘെരാവോയും നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കലാലയ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന പഠിപ്പ് മുടക്ക്, മാർച്ച്, ഘെരാവോ എന്നിവ സ്‌കൂളുകളിലും കോളേജുകളിലും നടത്തുന്നത് ഇനി വേണ്ടെന്ന് ഹൈക്കോടതി. സമരത്തിനോ പഠിപ്പ് മുടക്കിനോ ആരെയും പ്രേരിപ്പിക്കാനോ പാടില്ലെന്നും കോടതി. പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ നിന്നുള്ള രണ്ട് സ്‌കൂളുകളുടെ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

 

കലാലയങ്ങളിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾ കാരണം വലിയ തോതിൽ ക്ലാസുകൾ നഷ്ടപ്പെടുന്നു. ഇക്കാര്യത്തിൽ കോടതി ഇടപെടണം. കലാലയങ്ങളിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവുണ്ട്. അത് നടപ്പാക്കുന്നില്ല തുടങ്ങിയവയാണ് സ്‌കൂളധികൃതർ കോടതിയിൽ ഉന്നയിച്ചത്.
ഇത് പരിഗണിച്ച് വാദം കേട്ടതിന് ശേഷമാണ് നിർണായക വിധി കോടതി പുറപ്പെടുവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കലാലയ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിക്കൊണ്ടുള്ള സമാധാന അന്തരീക്ഷം തകർക്കുന്ന വിധത്തിലുള്ള പഠിപ്പ് മുടക്ക്, ജാഥ, സമരം, ഘെരാവോ തുടങ്ങിയവയൊന്നും പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്. ക്യാമ്പസിനുള്ളിൽ ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കാനാകില്ല. അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധ പ്രവർത്തനമാണ്. ഒരു വിദ്യാർഥിയേയും സമരത്തിനോ, പഠിപ്പുമുടക്കിനോ വിളിച്ചിറക്കാൻ മറ്റൊരു വിദ്യാർഥിക്ക് അവകാശവുമില്ല.

കലാലയങ്ങളിൽ പഠിക്കാനെത്തുന്ന ഏതൊരു വിദ്യാർഥിക്കും തന്റേതായ മൗലികാവകാശങ്ങളുണ്ട്. ഇത്തരത്തിൽ ഒരു വിദ്യാർഥിയുടെ പഠിക്കാനുള്ള അവകാശത്തിന്മേൽ കടന്നുകയറാൻ മറ്റൊരു വിദ്യാർഥിക്ക് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. കോടതി ഉത്തരവിന് വിപരീതമായി എന്തെങ്കിലും പ്രവർത്തിച്ചാൽ അതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

 

 

സ്‌കൂളുകളിലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെങ്കിൽ ആ സ്‌കൂളുമായി ബന്ധപ്പെട്ട അധികാരികൾക്കോ, ഡിഇഒ അടക്കമുള്ള ഉദ്യോഗസ്ഥർക്കോ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാം. അവർക്ക് കലാലയത്തിലെ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാൻ പൊലീസിനെ വിളിച്ചുവരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാം.

 

 

കോളേജ് ക്യാമ്പസുകളിലും സമാനമായ നടപടികൾ സ്വീകരിക്കണം. ക്യാമ്പസ് പഠിക്കാനുള്ളതാണ്. അല്ലാതെ മറ്റൊരാളുടെ അവകാശങ്ങൾ നിഷേധിക്കാനോ, സമാധാന അന്തരീക്ഷം തകർക്കാനോ ഉള്ള സ്ഥലമല്ല. എന്നാൽ ക്യാമ്പസുകൾക്കുള്ളിൽ ചർച്ചകളും ചിന്തകളുമാകാം. ഏതുവിഷയത്തേപ്പറ്റിയും സമാധാനപരമായ ചർച്ചകൾ നടത്താം. എന്നാൽ അതിന്റെ പേരിൽ മറ്റൊരു വിദ്യാർഥിയെ സമ്മർദ്ദം ചെലുത്തി സമരത്തിലേക്കോ പഠിപ്പുമുടക്കിലേക്കോ നയിക്കുന്നത് അനുവദിക്കാനാകില്ല. ഒരു വ്യക്തിയുടെ അവകാശങ്ങൾ മറ്റൊരാളുടെ മൂക്കിൻതുമ്ബത്ത് അവസാനിക്കുന്നുവെന്ന് പറഞ്ഞാണ് കോടതി ഉത്തരവ് അവസാനിപ്പിക്കുന്നത്.