play-sharp-fill
കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കാൻ സുവർണാവസരം : ഡ്രൈവിംഗ് ടെസ്റ്റില്ലാതെ പുതുക്കി നൽകുന്നു; വിദേശത്തുള്ളവർക്ക് ഒരു കൈ സഹായം

കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കാൻ സുവർണാവസരം : ഡ്രൈവിംഗ് ടെസ്റ്റില്ലാതെ പുതുക്കി നൽകുന്നു; വിദേശത്തുള്ളവർക്ക് ഒരു കൈ സഹായം

 

സ്വന്തം ലേഖകൻ

കോട്ടയം:കാലാവധി കഴിഞ്ഞ് പുതുക്കാൻ സാധിക്കാതെ ലൈസൻസ് റദ്ദായവർക്കിതാ സന്തോഷ വാർത്ത. കാലാവധി കഴിഞ്ഞ് അഞ്ചു വർഷം ആകാത്തതുമായ ഡ്രൈവിംഗ് ലൈസൻസുകൾ പുതുക്കി നൽകുന്നു. കാലാവധി കഴിഞ്ഞ ഒരു വർഷത്തിൽ കൂടുതൽ ആയതും എന്നാൽ അഞ്ചു വർഷം ആകാത്തതുമായ ഡ്രൈവിംഗ് ലൈൻസുകൾ മാർച്ച് 31 വരെ ഡ്രൈവിംഗ് ടെസ്റ്റ് ഒഴിവാക്കി പുതുക്കി നൽകും .

 

ഇതോടെ വിദേശരാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും കഴിയുന്ന കേരള സംസഥാന പൗരന്മാർക്ക് ഈ കാലയളവിൽ നേരിട്ടു എത്തി പുതുക്കാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ ് നടപടി. ഇത്തരം ഡ്രൈവിംഗ് ലൈസൻസുകൾ പുതുക്കുവാനുള്ള അപേക്ഷയോടൊപ്പം അവർ കഴിയുന്ന അവർ കഴിയുന്ന രാജ്യത്തിലയോ സംസ്ഥാനത്തിലയോ മെഡിക്കൽ സർട്ടിഫിക്കറ്റ് കാഴ്ച പരിശോധന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷകൻ സാക്ഷ്യപ്പെടുത്തി ഹാജാരാക്കിയാൽ മതി. മെഡിക്കൽ കാഴ്ച പരിശോധന സർട്ടിഫിക്കറ്റ് നിഷ്‌കർഷിച്ചിരിക്കുന്ന ഫോറത്തിൽ തന്നെ സമർപ്പിക്കേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മുമ്പ് കാലാവധി  കഴിഞ്ഞ് ഒരുവർഷത്തിനുശേഷവും അഞ്ചു  വർഷത്തിൽ താഴെയുമുള്ള അപേക്ഷകർ റോഡ് ടെസ്റ്റ് പാസാകണമായിരുന്നു. എട്ട്, എച്ച് പരീക്ഷകൾ ഒഴിവാക്കിയിരുന്നു. ഇവർക്കായി പ്രത്യേക റോഡ് ടെസ്റ്റ് നടത്തിയാണ് ലൈസൻസ് അനുവദിച്ചിരുന്നത്. നിലവിൽ അത് മാറ്റി ഓൺലൈൻ വഴി ആക്കിയത്. ഈ ആനുകൂല്യം മാർച്ച് 31 വരെ മാത്രമേ ലഭിക്കുകയുള്ളു.