video
play-sharp-fill

മറയൂരിൽ ജ്യോത്സ്യനെ വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവം : എരുമേലി സ്വദേശി ഉൾപ്പെടെ രണ്ട് പേർ പൊലീസ് പിടിയിൽ

മറയൂരിൽ ജ്യോത്സ്യനെ വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവം : എരുമേലി സ്വദേശി ഉൾപ്പെടെ രണ്ട് പേർ പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

മൂന്നാർ : മദ്യപിക്കാൻ പണം ആവശ്യപ്പെട്ടത് നൽകാത്തതിനെ തുടർന്നുണ്ടായ സംഘട്ടനത്തിൽ ജ്യോത്സ്യനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ പൊലീസ് പിടിയിൽ. എരുമേലി സ്വദേശിയും കൊല്ലപ്പെട്ട മാരിയപ്പന്റെ സുഹൃത്തുമാണ് അറസ്റ്റിലായത്. മറയൂർ ബാബുനഗറിൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും നിലവിലെ പഞ്ചായത്ത് അംഗവുമായ ഉഷ തമ്പിദുരൈയുടെ പിതാവ് മാരിയപ്പൻ (70) ആണു കൊല്ലപ്പെട്ടത്. വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയായിരുന്നു. മറയൂരിലെ വൈദ്യുതി ഓഫിസിന് സമീപം ചാക്കിൽകെട്ടിയ നിലയിൽ ആണു മൃതദേഹം കഴിഞ്ഞ രാവിലെ ആറിന് കണ്ടെത്തിയത്.

എരുമേലി ശാന്തിപുരം സ്വദേശി ആലയിൽ വീട്ടിൽ മിഥുൻ(26), മറയൂർ ബാബുനഗർ സ്വദേശി അൻപഴകൻ(65) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ മറയൂരിൽ എത്തിയ മാരിയപ്പൻ വീട്ടിലേക്ക് പോകാതെ, പതിവു പോലെ സമീപത്തുള്ള സുഹൃത്ത് അൻപഴകന്റെ വീട്ടിലാണ് എത്തിയത്. ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന തടിപ്പണിക്കാരനായ മിഥുനും ഈ സമയം ഉണ്ടായിരുന്നു.രാത്രി ഒൻപതോടെ മൂവരും ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം ഉറങ്ങാൻ കിടന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ രാത്രി ഒരു മണിക്ക് ഉണർന്ന മിഥുൻ, വീണ്ടും മദ്യപിക്കാൻ മാരിയപ്പനോട് പണം ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാത്തതിന്റെ പേരിൽ മാരിയപ്പനുമായി വഴക്കിട്ടു. തുടർന്നുണ്ടായ സംഘട്ടനത്തിലാണു മാരിയപ്പൻ കൊലപ്പെട്ടത് എന്നാണു പൊലീസ് പറയുന്നത്.

കൈ കൊണ്ട് അടിച്ചു നിലത്തിട്ട ശേഷം സമീപത്തുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊല്ലുകയായിരുന്നു. തുടർന്ന് മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം, മൂന്നു മണിയോടെ ആണ് മാരിയപ്പന്റെ മൃദേഹം മിഥുനും, അൻപഴകനും കൂടി വീടിന് 200 മീറ്റർ അകലെ കെഎസ്ഇബി ഓഫിസിനു പിൻഭാഗത്ത് ചാക്കിൽ കെട്ടി ഉപേക്ഷിച്ചത്. മാരിയപ്പന്റെ മൃതദേത്തിൽ 28 മുറിവുകളുണ്ട്.