play-sharp-fill
”ഹലോ ഞാൻ കിണറ്റിൽ ഉണ്ട് ” ; യുവതിയെ സാഹസികമായി രക്ഷിച്ചത് എസ്.ഐ ; ഉത്സവം കാണാൻ പോയ യുവതി ഫോണിൽ സംസാരിച്ചു നടക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിൽ വീണു

”ഹലോ ഞാൻ കിണറ്റിൽ ഉണ്ട് ” ; യുവതിയെ സാഹസികമായി രക്ഷിച്ചത് എസ്.ഐ ; ഉത്സവം കാണാൻ പോയ യുവതി ഫോണിൽ സംസാരിച്ചു നടക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിൽ വീണു

സ്വന്തം ലേഖകൻ

തിരുന്നാവായ : ഉത്സവം കാണാൻ എത്തിയ യുവതി ഫോൺ ചെയ്യുന്നതിനിടെ കാൽ തെറ്റി കിണറ്റിൽ വീണു. ഒടുവിൽ യുവതി തന്നെ ഫോണിൽ വിളിച്ചു വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ തിരൂർ എസ് ഐ സാഹസികമായി കിണറ്റിൽ ഇറങ്ങി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി വൈകി വൈരങ്കോടിനടുത്ത് കുത്തുകല്ലിലാണ് സംഭവം.വൈരങ്കോട് വലിയ തീയാട്ടുത്സവത്തിന്റെ വരവ് കാണാനാണ് എടക്കുളം സ്വദേശിയായ യുവതി ബന്ധുവീട്ടിലെത്തിയത്.


 

 

 

 

വെള്ളിയാഴ്ച രാത്രി കുത്തുകല്ലിൽനിന്ന് കാളവരവ് കാണുന്നതിനിടെ യുവതിക്ക് ഫോൺ കോൾ വരുകയും ഫോണിൽ സംസാരിച്ചു നടക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയുമായിരുന്നു. പരശ്ശേരി നാസറിൻറെ ഉടമസ്ഥതയിലുള്ള കിണറിലേക്കാണ് യുവതി വീണത്. അമ്പതടിയോളം താഴ്ചയുള്ള കിണറാണ്. കിണറ്റിനുള്ളിൽ ഉണ്ടായിരുന്ന മരങ്ങളുടെ വേരിൽ തടഞ്ഞ് നിന്ന യുവതി തന്നെയാണ് ഫോൺ ചെയ്ത് അപകട വിവരം ബന്ധുക്കളെ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

തുടർന്ന് തിരൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് യുവതിയെ കരയ്ക്കെത്തിച്ചത്. വൈരങ്കോട് ഉത്സവത്തിന്റെ ഭാഗമായി വാഹനങ്ങൾ ബ്ളോക്കായതിനാൽ ആംബുലൻസിൽ സംഘം എത്താൻ വൈകി. ഈ സമയത്ത് ഉത്സവത്തിന് ഡ്യൂട്ടിയിലുണ്ടായിരുന്ന തിരൂർ എസ്.ഐ ജലീൽ കറുത്തേടത്ത് സംഭവ സ്ഥലത്തി.

 

 

 

ഫയർഫോഴ്സിന്റെ കയർ ഉപയോഗിച്ച് എസ്.ഐ സാഹസികമായി കിണറ്റിലേക്ക് ഇറങ്ങി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു . വെള്ളമുള്ള കിണറായിരുന്നുവെങ്കിലും യുവതി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.കിണറിന് സമീപത്ത് ഉണ്ടായിരുന്ന പുൽകാടുകൾ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് വെട്ടിമാറ്റി. .കുണ്ടിലങ്ങാടി സ്വദേശിനിയായ യുവതിയെ പിന്നീട് തിരൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.