ഒരു വിമാനം നിറയെ ആളുകളുമായി കാണാതായി എന്ന് പറയപ്പെടുന്ന മലേഷ്യൻ വിമാനം പൈലറ്റ് മനപൂർവം കടലിലിറക്കിയത് ; സത്യാവസ്ഥ പുറത്ത് വിടാതെ സൂക്ഷിക്കുകയായിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്
സ്വന്തം ലേഖകൻ
കാൻബെറ: കാണാതായി എന്ന് പറയപ്പെടുന്ന മലേഷ്യൻ വിമാനം പൈലറ്റ ് മനപൂർവം കടലിലിറക്കിയത് . സത്യാവസ്ഥ പുറത്ത് വിടാതെ സൂക്ഷിക്കുകയായിരുന്നു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ടോണി അബോട്ട് . മലേഷ്യൻ ഭരണകൂടത്തിനറിയാമായിരുന്ന വസ്തുത മന:പൂർവ്വം മറച്ചുവച്ചെന്ന ആരോപണമാണ് ടോണി അബോട്ട് ഉന്നയിക്കുന്നത്. പ്രമുഖ ഓസ്‌ട്രേലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അബോട്ടിന്റെ വെളിപ്പെടുത്തൽ.
ഇതുവരെ ഉണ്ടായ വിമാന ദുരന്തങ്ങളിൽ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിലൊന്നായ എംഎച്ച് 370 വിമാനാപകടം 2014ലാണ് സംഭവിക്കുന്നത്. 239 യാത്രക്കാരിൽ 12 പേർ പൈലറ്റടക്കമുള്ള ജീവനക്കാരായിരുന്നു. പെസഫിക് കടലിന് മുകളിൽ കാണാതായ വിമാനത്തിനായുള്ള തിരച്ചിലിന് ഓസ്‌ട്രേലിയ നിർണ്ണായകമായ സഹായം നൽകിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ നിരന്തര തിരച്ചിലിന് ശേഷവും ഫലം കാണാതിരുന്നതിനാൽ 2017ൽ തിരച്ചിൽ നിർത്തുകയായിരുന്നു. ഏഴു ലക്ഷത്തിലധികം ചതുരശ്രകിലോമീറ്റർ ദൂരപരിധിയിൽ കടലിലും ആകാശത്തുമായാണ് തിരച്ചിൽ നടന്നത്.
‘മലേഷ്യൻ ഭരണകൂടത്തിന്റെ ഏറ്റവും ഉയർന്ന സ്ഥാനത്തിരിക്കുന്നവർക്ക് സത്യം മനസിലായിരുന്നു. പൈലറ്റ് യാത്രക്കാരെ ഒന്നടങ്കം കൊലപ്പെടുത്തിക്കൊണ്ട് ആത്മഹത്യ ചെയ്തതാണ്. മലേഷ്യയുടെ ഉറച്ച ബോധ്യവുമിതാണ്. ആര് ആരോട് പറഞ്ഞു എന്നൊന്നും വെളിപ്പെടുത്താൻ താൻ തയ്യാറല്ല. പക്ഷെ കണ്ണാടിപോലെ തെളിഞ്ഞ സത്യമിതാണ്’ അബോട്ട് വ്യക്തമാക്കി.