video
play-sharp-fill

മതേതരത്വം മാതാപിതാക്കളുടെ മനസിൽ മതി, കുട്ടിയെ സ്‌കൂളിൽ ചേർക്കണമെങ്കിൽ മത കോളം നിർബന്ധമായും പൂരിപ്പിക്കണം : അഡ്മിഷൻ ഫോമിൽ മത കോളം രേഖപ്പെടുത്താത്ത കുട്ടിക്ക് പ്രവേശനം നിഷേധിച്ച് പട്ടം സെന്റ് മേരീസ് സ്‌കൂൾ അധികൃതർ

മതേതരത്വം മാതാപിതാക്കളുടെ മനസിൽ മതി, കുട്ടിയെ സ്‌കൂളിൽ ചേർക്കണമെങ്കിൽ മത കോളം നിർബന്ധമായും പൂരിപ്പിക്കണം : അഡ്മിഷൻ ഫോമിൽ മത കോളം രേഖപ്പെടുത്താത്ത കുട്ടിക്ക് പ്രവേശനം നിഷേധിച്ച് പട്ടം സെന്റ് മേരീസ് സ്‌കൂൾ അധികൃതർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മതേതരത്വം മാതാപിതാക്കളുടെ മനസിൽ മതി. കുട്ടിയെ സ്‌കൂളിൽ ചേർക്കണമനെങ്കിൽ മത കോളം നിർബന്ധമായും പൂരിപ്പിക്കണം. ഒന്നാം ക്ലാസിലേക്കുള്ള സ്‌കൂൾ അഡ്മിഷൻ ഫോമിൽ മതം രേഖപ്പെടുത്താത്തതിനാൽ കുട്ടിക്ക് പ്രവേശനം നിഷേധിച്ച് സ്‌കൂൾ അധികൃതർ. തലസ്ഥാനത്താണ് മത കോളം പൂരിപ്പിക്കാത്തതിനെ കുട്ടിക്ക് പ്രവേശനം നിഷേധിച്ചത്.

ഒന്നാം ക്ലാസിലേക്ക് മകന് അഡ്മിഷൻ എടുക്കാൻ എത്തിയ തിരുവനന്തപുരം സ്വദേശി നസീമിനും ഭാര്യ ധന്യക്കുമാണ് ദുരനുഭവം നേരിടേണ്ടി വന്നത്. കഴിഞ്ഞ 19 നാണ് ഇവർ പട്ടം സെന്റ് മേരീസ് സ്‌കൂളിൽ കുട്ടിക്ക് അഡ്മിഷനായി സമീപിക്കുന്നത്.അഡ്മിഷന് മുന്നോടിയായി നടത്തിയ പരീക്ഷ ഇവരുടെ മകൻ വിജയിച്ചു. മറ്റ് നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ഫോം പൂരിപ്പിച്ച ശേഷം പ്രധാന അധ്യാപികന്റെ മുന്നിലെത്തിയപ്പോഴാണ് അധികൃതർ പ്രവേശനത്തിന് തടസം ഉന്നയിച്ചത്. മതം കോളം പൂരിപ്പിക്കാതെ അഡ്മിഷൻ നൽകാൻ ആകില്ലെന്നായിരുന്നു സ്‌കൂൾ അധികൃതർ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിശ്രവിവാഹിതരാണങ്കിലും മാതാപിതാക്കളിൽ ഒരാളുടെ മതം എഴുതി നൽകാനായിരുന്നു സ്‌കൂൾ അധികൃതരുടെ ആവശ്യം. മതത്തിന്റെ കോളം പൂരിപ്പിക്കാതിരുന്നാൽ വിദ്യാഭ്യാസ വകുപ്പിന്റെ സോഫ്റ്റ് വയറിൽ വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു സ്‌കൂൾ അധികൃതർ നൽകിയ വിശദീകരണം. തുടർന്ന് കുട്ടിയുടെ പിതാവ് നസീം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ, മതം പൂരിപ്പിച്ചില്ലെങ്കിലും അഡ്മിഷന് തടസമുണ്ടാകില്ലെന്ന് അറിയിച്ചു. ഇതോടെ വീണ്ടും പ്രധാന അധ്യാപകനെ കണ്ട് ഇക്കാര്യം അറിയിക്കുകയായിരുന്നു.

എന്നാൽ മതം എഴുതുന്നില്ലെന്ന് വെള്ളപേപ്പറിൽ എഴുതി മാതാപിതാക്കൾ ഒപ്പിട്ട് നൽകിയാൽ മാത്രമേ കുട്ടിക്ക അഡ്മിഷൻ നൽകു എന്ന വാശിയിലായിരുന്നു സ്‌കൂൾ മാനേജ്‌മെന്റും അധികൃതരും. കുട്ടി വളർന്ന ശേഷം സ്‌കൂളിനെതിരെ ആരോപണം ഉന്നയിക്കാതിരിക്കാനാണ് പേപ്പറിൽ ആവശ്യപ്പെട്ടതെന്നായിരുന്നു സ്‌കൂൾ അധികാരികളുടെ ന്യായീകരണം. എന്നാൽ അതിനും രക്ഷിതാക്കൾ തയ്യാറായില്ല. ഇതോടെ അഡ്മിഷൻ നിഷേധിക്കുകയായിരിന്നെന്നാണ് നസീമിന്റെയും, ധന്യയുടെയും ആരോപണം.

തുടർന്ന് സംഭവം വിവാദമായതോടെ കുട്ടിയ്ക്ക് അഡ്മിഷൻ നൽകാൻ തയ്യാറാണെന്ന് മാതാപിതാക്കളെ ഫോണിൽ വിളിച്ച് അറിയിച്ചിട്ടുണ്ടെന്ന് സ്‌കൂൾ മാനേജ്‌മെന്റ് അനൗദ്യോഗികമായി അറിയിച്ചു. എന്നാൽ മത കോളം എഴുതാത്തിൽ ആദ്യം അഡ്മിഷൻ ഇനി മകനെ സെന്റ്‌മേരീസ് സ്‌കൂളിൽ പഠിപ്പിക്കാൻ താൽപര്യം ഇല്ലെന്നായിരുന്നു കുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്.