video
play-sharp-fill
ഹിന്ദു മഹാമണ്ഡല സ്മൃതി സംഗമം:22 നു ചങ്ങനാശ്ശേരിയിൽ, ഒരുക്കങ്ങൾ പൂർത്തിയായി 

ഹിന്ദു മഹാമണ്ഡല സ്മൃതി സംഗമം:22 നു ചങ്ങനാശ്ശേരിയിൽ, ഒരുക്കങ്ങൾ പൂർത്തിയായി 

 

കോട്ടയം: സ്വാതന്ത്ര്യാനന്തര കേരളത്തിലെ ഭരണ നേതൃത്വം സംഘടിത ന്യൂനപക്ഷം പിടിച്ചടക്കിയ പശ്ചാത്തലത്തിൽ എസ്എൻഡിപി യോഗവും എൻഎസ്എസും ചേർന്ന് രൂപീകരിച്ച ഹിന്ദു മത മഹാമണ്ഡലത്തിന്റെ 70 വാർഷികത്തോടനുബന്ധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 22നു ചങ്ങനാശ്ശേരി ശിവഗംഗ ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് 2.30 നു നടക്കുന്ന ഹിന്ദു മഹാ മണ്ഡല സ്മൃതി സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

 

 

 

ഹിന്ദുമഹാമണ്ഡലത്തിന്റെ ചേതന ഉൾക്കൊണ്ട് ഒരേ വേദിയിൽ കേരളത്തിലെ വിവിധ സാമൂദായിക സംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ, സന്യാസിശ്രേഷ്ഠന്മാർ, ആചാര്യന്മാർ എന്നിവർ പങ്കെടുക്കും. സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥപാദർ, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, മാതാ അമൃതാനന്ദമയി മഠം ചങ്ങനശ്ശേരി മഠാധിപതി ബ്രഹ്മച രിണി നിഷ്ടാമൃതചൈതന, സ്വാമി ധർമ്മചൈതന്യയും ചേർന്ന് ദീപപ്രോജ്വലനം ചെയ്യും.

 

 

 

സ്വാഗതസംഘം ചെയർമാൻ പ്രൊഫ.പി.കെ.ബാലകൃഷ്ണക്കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ മിസോറാം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. പദ്മ പുരസ്കാര ജേതാക്കളായ പദ്മശ്രീ.എം.കെ.കുഞ്ഞോൽ, പദ്മശ്രീ.പങ്കജാക്ഷിയമ്മ, ഡോ.എൻ.രാധാകൃഷ്ണൻ(വിഖ്യാത വാസ്കുലർ സർജൻ) എന്നിവരെ സുരേഷ് ഗോപി MP ആദരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല മുഖ്യപ്രഭാഷണം നടത്തും.കൺവീനർ പി.എൻ.ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതവും നട്ടാശേരി രാജേഷ് നന്ദിയും രേഖപ്പെടുത്തും. പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയ്യർമാൻ പ്രൊഫ.പി.കെ.ബാലകൃഷ്ണ കുറുപ്പ്, ഭാരവാഹികളായ പ്രൊഫ.റ്റി.ഹരിലാൽ, പി.എൻ.ബാലകൃഷ്ണൻ, നട്ടാശ്ശേരി രാജേഷ് എന്നിവർ പങ്കെടുത്തു.