play-sharp-fill
”തൂണിൽ കെട്ടിയിട്ടു തലയിൽ ചീമുട്ട ഒഴിച്ചു കഴുത്തിൽ ഉണക്കമീൻ മാല ചാർത്തി” ബെർത്ത് ഡേ ആഘോഷം : അച്ചടക്ക നടപടി സ്വീകരിക്കാനൊരുങ്ങി കോളജ് അധികൃതർ

”തൂണിൽ കെട്ടിയിട്ടു തലയിൽ ചീമുട്ട ഒഴിച്ചു കഴുത്തിൽ ഉണക്കമീൻ മാല ചാർത്തി” ബെർത്ത് ഡേ ആഘോഷം : അച്ചടക്ക നടപടി സ്വീകരിക്കാനൊരുങ്ങി കോളജ് അധികൃതർ

സ്വന്തം ലേഖകൻ

അഞ്ചൽ: ബെർത്ത് ഡേ ആഘോഷം അതിരുവിട്ടു.നടപടി സ്വീകരിക്കാൻ ഒരുങ്ങി കോളജ് അധികൃതർ.
കഴിഞ്ഞദിവസം കൊല്ലം അഞ്ചൽ സെന്റ് ജോൺസ് കോളജിലാണ് സംഭവം.

 

കോളജിനു മുന്നിലെ ഗേറ്റിനു മുന്നിൽ ജന്മദിനാഘോഷം നടന്നത്. ബെർത്ത് ഡേക്കാരനായ കൂട്ടുകാരനെ ഒരു സംഘം വിദ്യാർഥികൾ കോളജിൽ നിന്നു പൊക്കിയെടുത്ത് ഗേറ്റിനു മുന്നിൽ എത്തിച്ചു തൂണിൽ കെട്ടിയിടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പിന്നീട് തലയിൽ ചീമുട്ട ഒഴിച്ചു. കഴുത്തിൽ ചാർത്തിയത് ഉണക്കമീൻ മാല. തുടർന്ന് ചുറ്റും നിന്ന് പാട്ടും നൃത്തവും. കാലുകളും കെട്ടിയിട്ടായിരുന്നു സംഭവ വികാസങ്ങൾ. ഇതിനിടെ ജന്മദിനക്കാരന്റെ കാലിലെ കെട്ടഴിഞ്ഞു.

 

തലയിൽ ചീമുട്ട ഒഴിച്ച കൂട്ടുകാരെ പിടികൂടാൻ പിന്നാലെ പാഞ്ഞു. ഓട്ടത്തിനിടെ ഒരാൾക്ക് മതിലിൽ തട്ടി വീണ് മുഖത്ത് ആഴത്തിൽ മുറിവേറ്റു.

 

 

തുടർന്ന് സംഭവം കോളേജ് അധികൃതർ അറിഞ്ഞത്. കോളജ് കൗൺസിൽ യോഗം ചേർന്ന് വിവരം പൊലീസിൽ അറിയിച്ചു. ജന്മദിനാഘോഷം നടത്തിയ കുട്ടികളുടെ രക്ഷിതാക്കളെയും വിളിച്ചു വരുത്തി വിവരം അറിയിക്കും .

 

അതിരുവിട്ട ആഘോഷത്തിൽ പങ്കെടുത്തവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് സെന്റ് ജോൺസ് കോളജ് അധികൃതരുടെ തീരുമാനം.