play-sharp-fill
സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; മുചക്ര വാഹനങ്ങൾ ഒഴികെയുള്ളവയുടെ രജിസ്‌ട്രേഷനിൽ ഇടിവ്

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; മുചക്ര വാഹനങ്ങൾ ഒഴികെയുള്ളവയുടെ രജിസ്‌ട്രേഷനിൽ ഇടിവ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം.മുചക്ര വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷനുകളിലും ഇടിവ്. ജനുവരിയിൽ ഏഴ് ശതമാനം കുറവാണ് വാഹന രജിസ്‌ട്രേഷനുകളിൽ രേഖപ്പെടുത്തിയത്. പൊയ വർഷവുമായി താരതമ്യം ചെയ്യുമ്പോഴാണ് കുറവെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ പറഞ്ഞു.

വരും ദിവസങ്ങളിലും ഇതേ രീതി തന്നെ തുടരാനാണ് സാധ്യതയെന്ന് എഫ്.എ.ഡി.എ പ്രസിഡന്റ് ആശിഷ് ഹർഷരാജ് പറഞ്ഞു. ബി.എസ് 4ൽ നിന്ന് ബി.എസ് 6ലേക്കുള്ള മാറ്റത്തിലാണ് വാഹന വിപണി. ഇതും വിൽപന കുറയാൻ കാരണമായിട്ടുണ്ട്. വാഹന വിപണിയുടെ വളർച്ചക്കായി പ്രത്യേക പാക്കജുകളൊന്നും ബജറ്റ് പ്രഖ്യാപിക്കാത്തതും തിരിച്ചടിയാവുന്നുണ്ടെന്ന് ഹർഷരാജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വർഷത്തെ ഇരുചക്ര വാഹന രജിസ്‌ട്രേഷനുകൾ 12.67 ലക്ഷമാണ്. 13.89 ലക്ഷമായിരുന്നു ജനുവരി 2019ലെ വാഹന രജിസ്‌ട്രേഷനുകൾ. 8.82 ശതമാനം കുറവാണ് വാഹന രജിസ്‌ട്രേഷനിൽ രേഖപ്പെടുത്തിയത്. ഇതോടോപ്പം പാസഞ്ചർ വാഹനങ്ങളുടെ രജിസ്‌ട്രേഷനും കുറയുകയാണ്.