മോഹൻലാലിനെ രക്ഷിച്ച് പിണറായി : ആനക്കൊമ്പ് കേസ് പഴങ്കഥ ; പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിലെ കേസ് പിൻവലിക്കാൻ തീരുമാനിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മോഹൻലാലിനെ രക്ഷിച്ച് പിണറായി. നടൻ മോഹൻലാൽ പ്രതിയായ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിലെ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ തയാറാണെന്ന് സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ഡയറക്ടർ ഓഫ് പ്രോസിക്യൂഷനോട് സർക്കാർ നിയമോപദേശം തേടി. മോഹൻലാലിന്റെ അപേക്ഷയെ തുടർന്നാണ് പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിലെ കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത് .
2012 ജൂണിലാണ് കൊച്ചി തേവരയിലെ മോഹൻലാലിന്റെ ഫ്‌ളാറ്റിൽ നിന്ന്് ആദായനികുതി വകുപ്പ് റെയ്ഡിൽ ആനക്കൊമ്പ് കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഇല്ലാത്ത മോഹൻലാൽ മറ്റ് രണ്ട് പേരുടെ ലൈസൻസിലാണ് ആനക്കൊമ്പുകൾ സൂക്ഷിച്ചത് എന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
1977ലെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ച് ആനക്കൊമ്പ്് നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുകയും വാങ്ങി കൈവശം സൂക്ഷിക്കുകയും ചെയ്തതിനാണ് മലയാറ്റൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറും കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫിസറും മോഹലാലിനൊപ്പം മറ്റ് മൂന്ന് പ്രതികൾക്കുമെതിരെ കുറ്റപ്പത്രം സമർപ്പിച്ചത്.