video
play-sharp-fill

പതിനഞ്ചും പന്ത്രണ്ടും വയസുള്ള മക്കളെ ഉപേക്ഷിച്ച് ഓട്ടോഡ്രൈവർക്കൊപ്പം പോയ യുവതി പൊലീസ് പിടിയിൽ

പതിനഞ്ചും പന്ത്രണ്ടും വയസുള്ള മക്കളെ ഉപേക്ഷിച്ച് ഓട്ടോഡ്രൈവർക്കൊപ്പം പോയ യുവതി പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : പതിനഞ്ചും പന്ത്രണ്ടും വയസുള്ള മക്കളെ ഉപേക്ഷിച്ച് ഓട്ടോഡ്രൈവർക്കൊപ്പം പോയ യുവതി പൊലീസ് പിടിയിൽ. മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കാൻ ഒളിച്ചോടിയെ യുവതിയാണ് പിടിയിലായത്.

തിരുവനന്തപുരത്താണ് സംഭവം. മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ മെഡിക്കൽ കേളേജ് ഇളങ്കാവ് ലെയിനിൽ വിളയിൽ വീട്ടിൽ മിനിയാണ് അറസ്റ്റിലായത്.കാമുകനായ ഓട്ടോ ഡ്രൈവർ ചെറുവയ്ക്കൽ വില്ലേജിൽ ശ്രീകാര്യം എഞ്ചിനീയറിംഗ് കേളേജിന് സമീപം അമ്പാടി നഗർ കേണത്തുവീട്ടിൽ മണികണ്ഠനൊപ്പമാണ് യുവതി ഒളിച്ചോടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ പത്തിന് ഒളിച്ചോടിയ മിനിയെ കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം അഡീഷണൽ കോടതിയിൽ ഹാജരാക്കിയ യുവതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു