video
play-sharp-fill
വിജിലൻസ് സംഘം വീട്ടിലെത്തിയത് വി.എസ് ശിവകുമാർ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുന്നതിനിടെ ; ഭാര്യയേയും മകളെയും പുറത്തിറങ്ങാൻ സമ്മതിക്കാതെ ഉദ്യോഗസ്ഥർ ; തലനാരിഴ വരെ കീറിയുള്ള പരിശോധന പൂർത്തിയാക്കിയത് വെള്ളിയാഴ്ച പുലർച്ച രണ്ടിന്

വിജിലൻസ് സംഘം വീട്ടിലെത്തിയത് വി.എസ് ശിവകുമാർ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുന്നതിനിടെ ; ഭാര്യയേയും മകളെയും പുറത്തിറങ്ങാൻ സമ്മതിക്കാതെ ഉദ്യോഗസ്ഥർ ; തലനാരിഴ വരെ കീറിയുള്ള പരിശോധന പൂർത്തിയാക്കിയത് വെള്ളിയാഴ്ച പുലർച്ച രണ്ടിന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിജിലൻസ് സംഘം വി.എസ് ശിവകുമാറിന്റെ വസതിയിലെത്തിയത് രാവിലെ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാൻ ശിവകുമാർ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുന്നതിനിടെ. ഭാര്യയേയും മകളെയും പുറത്തിറങ്ങാൻ ഉദ്യോഗസ്ഥർ അനുവദിച്ചില്ല. തവനാരിഴ വരെ കീറിയുള്ള വിജിലൻസിന്റെ പരിശോധന അവസാനിച്ചത് വെള്ളിയാഴ്ച പുലർച്ചെ രണ്ടിന്. രാവിലെ പുറത്തേക്ക് ഇറങ്ങാൻ ഡ്രസ് മാറി ശിവകുമാർ ഹാളിൽ എത്തിയപ്പോഴേക്കും മുന്നിൽ കണ്ടത് അന്വേഷണ സംഘത്തെയാണ്. എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോയ ശിവകുമാർ പെട്ടെന്ന് ഹാളിലെ കസേരയിലേക്ക് ഇരിക്കുകയായിരുന്നു.

തുടർന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ വീടു സെർച്ച് ചെയ്യാനുള്ള ഓർഡർ കാണിച്ചതും എല്ലാ അലമാരകളും തുറക്കാൻ ആവശ്യപ്പെട്ടതും. ഇതിനിടെ സ്‌കൂളിൽ പോകാൻ തയ്യാറെടുക്കുകയായിരുന്ന ഭാര്യയും തിരുവനന്തപുരത്ത് സിവിൽ സർവ്വീസ് കോച്ചിങ് നടത്തുന്ന മൂത്ത മകളും ഹാളിലേക്ക് വന്നു. വിജിലൻസ് ഉദ്യോഗസ്ഥരെ കണ്ട് അവർ ആദ്യം ഭയപ്പെട്ടുവെങ്കിലും പിന്നീട് അന്വേഷത്തോട് പൂർണമായും സഹകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെഡ് റൂമിലെ അലമാരകൾ മുഴുവൻ തുറപ്പിച്ചു. വസ്തുക്കളുടെ ആധാരണങ്ങൾ എല്ലാം പരിശോധിച്ചു. കൂടാതെ വീട്ടിലുണ്ടായിരുന്ന മുഴുവൻ രേഖകളും തലനാരിഴ കീറി സംശയങ്ങൾ തീർത്ത്് വിജിലൻസ് പരിശോധിച്ചു.ശിവകുമാറിന്റെ വീടിന്റെ നാലു വശത്തും വൻ പൊലീസ് കാവൽ എർപ്പെടുത്തിയ ശേഷമായിരുന്നു പരിശോധന.

പരിശോധന നടത്തുന്നതിനിടെ രാവിലെ തന്നെ ശിവകുമാറിന്റെ വീട്ടിലെ ജോാലിക്കാരി എത്തിയെങ്കിലും പൊലീസ് തിരിച്ചയച്ചു. റെയ്ഡ് വിവരം അറിഞ്ഞ് ചില ബന്ധുക്കളും അടുത്ത സുഹൃത്തുക്കലും വന്ന് ശിവകുമാറിനെ കാണണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഗേറ്റ് കടന്ന് അകത്തേക്ക് കയറാൻ പൊലീസ് അനുവദിച്ചില്ല. ശിവകുമാറിന്റെ മകൾ ക്ലാസിന് പോകാൻ താൽപര്യം പറഞ്ഞുവെങ്കിലും റെയ്ഡ് പൂർത്തിയാകുന്നതുവരെ പുറത്തു പോകാൻ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ശിവകുമാറിന്റെയും മകളുടെയും ഭാര്യയുടെയും മൊബൈലുകൾ അന്വേഷണ സംഘം വാങ്ങി. ഇൻ കമിങ് ഔട്ട് ഗോയിങ് കോളുകളുടെ വിശദാംശങ്ങൾ പരിശോധിച്ചു. ഇതിനിടെ ശിവകുമാറിന്റെ സന്തത സഹചാരിയും സഹായിയും പി എ യുമായ വാസു എത്തിയെങ്കിലും വീട്ടിലേക്ക് കടത്തി വിട്ടില്ല. ഉച്ച കഴിഞ്ഞപ്പോഴേക്കും ശിവകുമാറിനെയും കുടുംബത്തെയും ഹാളിൽ ഇരുന്ന് തന്നെ ഭക്ഷണം കഴിക്കാൻ വിജിലൻസ് അനുവദിച്ചു.

രാലിലെ തുടങ്ങിയ റെയ്ഡ് രാത്രി ഏറെ വൈകിയും നീണ്ടതോടെ ശിവകുമാറും കുടുംബവും വല്ലാതെ പരിഭ്രാന്തിയിലായി. ഇതിനിടെ അറസ്റ്റു ചെയ്യുമോ എന്നു പോലും ഇടക്കിടെ ശിവകുമാർ ചോദിക്കുന്നുണ്ടായിരുന്നു. റെയ്ഡ് വൈകുന്നേരത്തോടെ പൂർത്തിയാക്കാനാവും എന്നാണ് വിജിലൻസും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ നടപടികൾ എല്ലാം പൂർത്തിയാക്കിയത് ഇന്ന് പുലർച്ചെ രണ്ടു മണിക്കാണ്.

ശിവകുമാർ മന്ത്രിയായിരിക്കെ സ്റ്റാഫിൽ ഉൾപ്പെട്ട നാലുപേരുടെ ബെനാമി പേരിൽ സ്വത്തു സമ്പാദിച്ചെന്നാണു വിജിലൻസ് വിലയിരുത്തൽ.ശിവകുമാറിന്റെ വാഹനങ്ങളും വിശദമായി പരിശോധിച്ചു. ബാങ്ക് അക്കൗണ്ടുകൾ, വീട്ടിലുള്ള സ്വർണാഭരണങ്ങൾ, സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയാണു സംഘം വിശദമായി പരിശോധിച്ചത്. ഹരികുമാർ വഞ്ചിയൂരിൽ വാങ്ങിയ 5 സെന്റ് സ്ഥലവും വീടും, ശാന്തി വിള എം.രാജേന്ദ്രൻ ബേക്കറി ജംക്ഷനിൽ ഓഫിസ് പണിയാനായി വാങ്ങിയ ഭൂമിയും അന്വേഷണ പരിധിയിലുണ്ട്.

കഴിഞ്ഞ ദിവസം ശിവകുമാറിനും പ്രതികൾക്കും അക്കൗണ്ടുകൾ ഉള്ള ബാങ്കുകളിൽ നിന്നും വസ്തു രജിസ്‌ട്രേഷൻ നടത്തിയ ഓഫിസുകളിൽ നിന്നും വിവരം ശേഖരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു റെയ്ഡ്. 2011 – 6 കാലയളവിലെ സ്വത്തു സമ്ബാദനമാണ് അന്വേഷിക്കുന്നത്.