play-sharp-fill
തന്റെ ജീവൻ രക്ഷിച്ച അങ്കിൾമാർക്ക് ആത്മശാന്തി നേർന്ന് ഡോ. കവിത: ആരുടേയും കണ്ണു നനയിപ്പിക്കും കവിതയുടെ  കുറിപ്പ്

തന്റെ ജീവൻ രക്ഷിച്ച അങ്കിൾമാർക്ക് ആത്മശാന്തി നേർന്ന് ഡോ. കവിത: ആരുടേയും കണ്ണു നനയിപ്പിക്കും കവിതയുടെ കുറിപ്പ്

സ്വന്തം ലേഖകൻ

കോഴിക്കോട്: തന്റെ ജീവൻ രക്ഷിച്ച ഗിരീഷ്-ബൈജു അങ്കിൾമാർക്ക് ആത്മശാന്തി നേർന്ന് ഡോ.കവിതാ വാര്യർ . കവിതയുടെ കുറിപ്പ് ആരുടേയും കണ്ണു നനയിക്കും. അവിനാശിയിൽ ഉണ്ടായ ബസ്അപകടത്തിൽ മരിച്ച കെഎസ്ആർടിസി ബസിലെ ഡ്രൈവർ ടിഡി ഗിരീഷിനും കണ്ടക്ടർ ബൈജുവിനും നന്ദിയും ആദരാഞ്ജലികളും അർപ്പിച്ചാണ് ഡോ.കവിതാ വാര്യർ തന്റെ ഫേസ്ബുക്ക് പോസ്റ്റ് എല്ലാവരെയും കണ്ണീഴ്‌ലാഴ്ത്തുകയാണ് .


 

 

രണ്ട് വർഷം മുമ്പ് അതായത് 2018ൽ എറണാകുളം-ബെംഗളൂർ യാത്രക്കിടയിൽ കവിതയുടെ ജീവൻ രക്ഷിച്ചവരാണ് ഗിരീഷും ബൈജുവും. യാത്രക്കിടയിൽ കവിതയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കവിതയെ ആശുപത്രിയിൽ എത്തിച്ചത് ഡ്രൈവർ ഗിരീഷും കണ്ടക്ടർ ബൈജുവും ചേർന്നാണ്. കവിതയുടെ ബന്ധുക്കൾ എത്തുന്നതുവരെ ആശുപത്രിയിൽ കൂട്ടുനിൽക്കുകയും ചെയ്തു. സംഭവം വാർത്തയായതോടെ യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചതിന് ഇവർക്ക് മികച്ച സേവനത്തിലുള്ള അംഗീകാരവും ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ഗിരീഷിന്റെയും ബൈജുവിന്റെയും മരണവാർത്ത പുറത്തുവന്നതു മുതൽ സഹപ്രവർത്തകർ ഉൾപ്പടെയുള്ളവർ ആദ്യം ഓർത്തത് ഈ സംഭവമാണ്. 2018ൽ നടന്ന സംഭവം സോഷ്യൽ മീഡിയയിലൂടെ വീണ്ടും ലോകമറിഞ്ഞു. ഒടുവിൽ ജീവൻ രക്ഷിച്ച ഗിരീഷിനും ബൈജുവിനും നന്ദിയും ആദരാജ്ഞലികളും അർപ്പിച്ചിരിക്കുകയാണ് തൃശ്ശൂർ സ്വദേശിനിയായ ഡോ.കവിത വാര്യർ.

 

 

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം……….

‘അവർ നമ്മളെ വിട്ടുപോയതിൽ എനിക്ക് വളരെയധികം ദു:ഖമുണ്ട്. എന്റെ ജീവിതത്തിൽ നിർണായകമായ ഒരു ദിവസം അച്ഛന്റെ സ്ഥാനത്ത് നിൽക്കാൻ ഒരു വ്യക്തിയെ ലഭിച്ചതിൽ ഞാൻ ദൈവത്തോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. അദ്ദേഹം അന്നത്തെ ദിവസം രക്ഷിച്ചത് എന്റെ ജീവനാണ്. നന്ദിയുണ്ട് ഗിരീഷ്, ബൈജു അങ്കിൾ. നിങ്ങളെന്റെ ജീവൻ രക്ഷിച്ചു. നിങ്ങളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.’കവിത ഫെയ്‌സ്ബുക്കിൽ കുറിച്ചു.