video
play-sharp-fill

കഞ്ഞിക്കുഴിയിൽ പെയിന്റിംങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കേസ്: കൊല്ലം സ്വദേശിയ്ക്കു ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും 

കഞ്ഞിക്കുഴിയിൽ പെയിന്റിംങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കേസ്: കൊല്ലം സ്വദേശിയ്ക്കു ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും 

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പെയിന്റിംങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കൊല്ലം സ്വദേശിയ്ക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ഇടുക്കി ഉപ്പുതറ മാട്ടുത്താവളം കരിയിൽ കൊരട്ടിയിൽ രാജപ്പന്റെ മകൻ അനീഷിനെ (32) കൊലപ്പെടുത്തിയ കേസിലാണ് വിധി. കേസിലെ പ്രതിയായ കൊല്ലം പിറവന്തൂർ രജീഷ് ഭവനിൽ സജുവിനെ(40)യാണ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജോൺസൺ ജോൺ ശിക്ഷിച്ചത്. പിഴയായി ഈടാക്കുന്ന ഒരു ലക്ഷം രൂപ കൊല്ലപ്പെട്ട അനീഷിന്റെ കുടുംബാംഗങ്ങൾക്കു നൽകാനും കോടതി നിർദേശിച്ചു.

2018 ജനുവരി ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. പെയിന്റിംങ് കരാർ എടുത്ത് നടത്തുന്ന കമ്പനിയിലെ ജീവനക്കാരായിരുന്നു ഇരുവരും. സംഭവദിവസം രാത്രി 11.45 ന് ഒന്നിച്ചിരുന്നു മദ്യപിച്ച ഇരുവരും തമ്മിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടു. മദ്യപിച്ച ശേഷം കയ്യിലിരുന്ന ബിയർ കുപ്പി ഉപയോഗിച്ച് സജു അനീഷിനെ അടിക്കുകയായിരുന്നു. അടിയേറ്റ് ബോധരഹിതനായ അനീഷ് ദിവസങ്ങളോളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷം മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ ഈസ്റ്റ് സി.ഐ ആയിരുന്ന സാജുവർഗീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷൻ കോടതിയിൽ 23 സാക്ഷികളെ വിസ്തരിക്കുകയും, 27 പ്രമാണങ്ങളും, അഞ്ചു തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.ജിതേഷ് ഹാജരായി.