video
play-sharp-fill

ഭാര്യയുമായി ഇരുചക്രവാഹനത്തിൽ പോയ യുവാവിന്റെ നേരെ സദാചാര ആക്രമണം നടത്തിയ സംഭവം : മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു

ഭാര്യയുമായി ഇരുചക്രവാഹനത്തിൽ പോയ യുവാവിന്റെ നേരെ സദാചാര ആക്രമണം നടത്തിയ സംഭവം : മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഭാര്യയുമായി ഇരുചക്രവാഹനത്തിൽ പോയ യുവാവിന് നേരെ സദാചാര ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.രായമംഗലം സ്വദേശികളായ കിരൺ, കണ്ണൻ, ജോബി എന്നിവർക്കെതിരെയാണ് കുറുപ്പംപ്പടി പൊലീസ് കേസെടുത്തിരിക്കുന്നത്.
പെരുമ്പാവൂർ രായമംഗലം പീച്ചനാംമുകളിൽ വാടകക്ക് താമസിക്കുന്ന പുത്തൻവീട്ടിൽ ശ്രീജേഷിനാണ് മർദനമേറ്റത്. ക്രിമിനൽ നടപടി നിയമം 323, 324, 308, 34 വകുപ്പുകൾ പ്രകാരംമാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് പ്രതികൾ ഇപ്പോൾ ഒളിവിലാണെന്നാണ് ലഭ്യമാകുന്ന വിവരം.

ഇക്കഴിഞ്ഞ 16ാം തീയതി രാത്രി പതിനൊന്നേകാലോടെയാണ് സംഭവം. സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണം കഴിച്ച് മടങ്ങിവന്ന ശ്രീജേഷും ഭാര്യയും സ്വന്തം വീട്ടു പടിക്കലെത്തിയപ്പോൾ മാർഗതടസമായിരുന്ന മറ്റൊരു വാഹനം മാറ്റിവെക്കാനായി ബൈക്കിൽ നിന്നിറങ്ങി. അപ്പോൾ ഇരുളിന്റെ മറവിൽ നിന്നുമെത്തിയ പ്രതികൾ ഇവരെ ആക്രമിക്കുകയായിരുന്നു. തന്റെ ഇരു കരണത്തും ഇവർ മാറിമാറി അടിച്ചെന്നും ഉയർത്തിയെടുത്ത് നിലത്തിട്ട് ചവിട്ടിയെന്നും എന്തോ വസ്തു ഉപയോഗിച്ച് തലയിൽ അടിച്ച് പരിക്കേൽപ്പിച്ചു എന്നും ശ്രീജേഷ് പറഞ്ഞു. പെരുമ്ബാവൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ള യുവാവിന്റെ തലക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചുണ്ടിന് മുറിവ് സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുവഴി വന്ന ശ്രീജേഷിന്റ സുഹൃത്ത് നിർബന്ധിച്ചതിനെ തുടർന്ന് യുവാവിനെ ആശുപത്രിയിലാക്കാൻ പ്രതികൾ തയ്യാറായത്. ബോധരഹിതനായ ശ്രീജേഷിന് മദ്യപിച്ച് വാഹനത്തിൽ നിന്ന് വീണ് പരിക്കേറ്റതാണെന്ന് പറഞ്ഞാണ് ഇയാളെ പ്രതികൾ പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു.

പിന്നീട് കളമശ്ശേരി, കോട്ടയം മെഡിക്കൽ കോളേജുകളിലെ വിദഗ്ദ്ധ പരിശോധനക്ക് ശേഷം വീണ്ടും പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ തന്നെ ശ്രീജേഷ് എത്തി. ഇക്കാര്യങ്ങൾ പൊലീസിലെ അറിയിക്കുന്നത് ആശുപത്രി അധികൃതർ മനഃപൂർവം വൈകിപ്പിച്ചു എന്ന് ശ്രീജേഷ് പറഞ്ഞു.