video
play-sharp-fill
പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം അമ്മ എന്ന് പറയുന്ന പരുപാടി നിർത്താറായി; ഒന്നരവയസുകാരന്റെ മരണത്തിൽ പ്രതികരിച്ച് അശ്വതി ശ്രീകാന്ത്

പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം അമ്മ എന്ന് പറയുന്ന പരുപാടി നിർത്താറായി; ഒന്നരവയസുകാരന്റെ മരണത്തിൽ പ്രതികരിച്ച് അശ്വതി ശ്രീകാന്ത്

സ്വന്തം ലേഖകൻ

കൊച്ചി: കണ്ണൂർ ഒന്നര വയസ്സുകാരനെ അമ്മ കരിങ്കൽ ഭിത്തിയിൽ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണമറിയിച്ച് ടെലിവിഷൻ അവതാരക അശ്വതി ശ്രീകാന്ത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അശ്വതി രൂഷമായി പ്രതികരിച്ചിരിക്കുന്നത്.

 

‘പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരുപാടി നിർത്താറായി…! ആ വാക്ക് അർഹിക്കുന്നവർ പ്രസവിച്ചവരാകണം എന്നുമില്ല…’ എന്നായിരുന്നു അശ്വതിയുടെ പോസ്റ്റ് . അശ്വതിയുടെ കുറിപ്പിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കാമുകനൊപ്പം ജീവിക്കാനാണ് ശരണ്യ മകനെ കൊന്നത്. കുഞ്ഞിനെ തലയ്ക്കടിച്ച് കൊന്ന ശേഷം മൃതദേഹം കടൽതീരത്ത് ഉപേക്ഷിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തിങ്കളാഴ്ച പുലർച്ചെയാണ് അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിന കാണാതാവുന്നത്. ശരണ്യ-പ്രണവ് ദമ്പതിമാരുടെ മകൻ വിയാനെ രാവിലെയാണ് തയ്യിൽ കടപ്പുറത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കരിങ്കൽഭിത്തിക്കിടയിൽ തലകുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. തലക്കേറ്റ പരിക്കാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്.

 

തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ മാതാവ് ശരണ്യ കുറ്റം സമ്മതിച്ചത്. കാമുകനൊപ്പം കഴിയാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് മൊഴി നൽകിയത്. ശരണ്യയുടെയും കാമുകെന്റയും വാട്‌സാപ്പ് സന്ദേശങ്ങൾ പൊലീസ് പരിശോധിച്ചു. കുഞ്ഞിനെ ഒഴിവാക്കിയാൽ സ്വീകരിക്കാെമന്നായിരുന്നു കാമുകെന്റ സന്ദേശം. ശാസ്ത്രീയ അന്വേഷണവും കേസിൽ വഴിത്തിരിവായി.