video
play-sharp-fill

അപ്പവും വീഞ്ഞും പള്ളിക്കാര്യം, റിട്ട് അധികാരം ഉപയോഗിച്ച് വിശ്വാസകാര്യങ്ങളിൽ ഇടപെടാനാവില്ല : ഹൈക്കോടതി

അപ്പവും വീഞ്ഞും പള്ളിക്കാര്യം, റിട്ട് അധികാരം ഉപയോഗിച്ച് വിശ്വാസകാര്യങ്ങളിൽ ഇടപെടാനാവില്ല : ഹൈക്കോടതി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : അപ്പവും വീഞ്ഞും പള്ളിക്കാര്യം.റിട്ട് അധികാരം ഉപയോഗിച്ച് വിശ്വാസകാര്യങ്ങളിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. ക്രിസ്ത്യൻ പള്ളികളിൽ വിശുദ്ധ ബലിയർപ്പിക്കുമ്പോൾ വൈദികൻ വിശ്വാസികൾക്ക് അപ്പവും വീഞ്ഞും നൽകുന്നതിലെ നിയമപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. ഭക്ഷ്യസുരക്ഷാ നിയമത്തിന് അനുസൃതമായി നിലവാരം ഇല്ലാത്തതാണ് അപ്പവും വീഞ്ഞുമെന്ന് ആരോപണം ഉയർന്നത്.

ഇതൊക്കെ വിശ്വാസത്തിൽ അധിഷ്ഠിതമായ കാര്യങ്ങളാണ്. അതിൽ ഇടപെടാൻ കഴിയില്ലെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി ക്വാളിഫൈഡ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ നൽകിയ പരാതി തള്ളി. ഒരേ ഒരു സ്പൂൺ ഉപയോഗിച്ചു കൊണ്ടാണ് എല്ലാ വിശ്വാസികളുടെയും നാവിൽ അൽപ്പം വീഞ്ഞ് വൈദികൻ പകർന്നു നൽകുന്നത്. ഇതിന് പുറമെ വൈദികൻ തന്റെ കൈവിരലുകൾ കൊണ്ടുതന്നെ അപ്പക്കഷ്ണങ്ങൾ നൽകുന്നു. സ്പൂണോ വൈദികന്റെ വിരലുകളോ കഴുകുന്നില്ല. വിശ്വാസികളുടെ നാവിലെ ഉമിനീരു വഴി പകർച്ചവ്യാധികൾ പടർന്നു പിടിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല എന്നായിരുന്നു പരാതിക്കാർ ഉന്നയിച്ച വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷ്യസുരക്ഷാ നിലവാര നിയമം അനുസരിച്ചായിരിക്കണം അപ്പവും വീഞ്ഞും നൽകുന്ന നടപടികൾ എന്നു ഹർജിയിൽ ഉന്നയിച്ചു. അതേസമയം റിട്ട് അധികാരം പ്രയോഗിച്ചു കൊണ്ടു വിശ്വാസകാര്യങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഇതിൽ എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ അതു ക്രിസ്ത്യൻ സഭ തന്നെ ചെയ്യണം.

നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരവും വിശ്വാസപ്രമാണങ്ങളുമാണു നമുക്കുള്ളത്. മതസ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പു വരുത്തുന്നുണ്ട്. ആ സ്വാതന്ത്ര്യത്തെ വിശാലമായ രീതിയിലാണു നോക്കിക്കാണേണ്ടത്. വിശ്വാസികളുടെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതാണ് ഭരണഘടനയെന്നും കോടതി പറഞ്ഞു.