play-sharp-fill
ഒപ്പിടാതെ മടക്കിയ ബില്ല് ഗവർണർ ഒപ്പിട്ടു; വാർഡ് വിഭജന ബിൽ നിയമമായി

ഒപ്പിടാതെ മടക്കിയ ബില്ല് ഗവർണർ ഒപ്പിട്ടു; വാർഡ് വിഭജന ബിൽ നിയമമായി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വാർഡ് വിഭജന ഓർഡിനൻസിൽ ഒപ്പിടാതെ മടക്കിയ ഗവർണർ നിയമസഭ പാസാക്കിയ ബില്ലിൽ ഒപ്പിട്ടതോടെ സർക്കാരിന് ആശ്വാസം.
തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബിൽ നിയമമായി. 31നെതിരെ 73 വോട്ടുകൾക്കാണ് നിയമസഭയിൽ ഭേദഗതി ബിൽ പാസാക്കിയത്.


 

ബിൽ കേന്ദ്രനിയമത്തിന് എതിരല്ലെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എസി മൊയ്ദീൻ വ്യക്താമക്കിയിരുന്നു. വാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് ജനാധിപത്യത്തെ ശക്തമാക്കുമെന്നാണ് സർക്കാർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

നേരത്തെ വാർഡ് വിഭജനത്തിനായി ഓർഡിനൻസ് ഇറക്കിയെങ്കിലും ഗവർണർ ഒപ്പിടാതെ മടക്കിയതിനെ തുടർന്നാണ് സർക്കാർ ബിൽ അവതരിപ്പിച്ചത്. എന്നാൽ നിയമസഭ പാസാക്കിയ ബിൽ ഗവർണർ എതിർപ്പറിയിക്കാതെ ഒപ്പിട്ടതോടെ ബിൽ നിയമമായി മാറുകയായിരുന്നു.

 

 

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടിക ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ ഇതുവരെ വ്യക്തതയായിട്ടില്ല. 2015ലെ വോട്ടർപട്ടിക ഉപയോഗിക്കേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചു. ഇതേ തുടർന്ന് മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ തടസ്സഹർജി സമർപ്പിച്ചു. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർത്തിയിരിക്കുകയാണ്.