video
play-sharp-fill
യന്ത്രം ഉപയോഗിച്ച് കാട് വെട്ടുന്നതിനിടെ കാൽനടയാത്രക്കാരന്റെ കണ്ണിൽ കല്ല്  തെറിച്ചുകൊണ്ട സംഭവം ; വൈക്കം സ്വദേശിക്ക് കാഴ്ച നഷ്ടപ്പെട്ടു

യന്ത്രം ഉപയോഗിച്ച് കാട് വെട്ടുന്നതിനിടെ കാൽനടയാത്രക്കാരന്റെ കണ്ണിൽ കല്ല് തെറിച്ചുകൊണ്ട സംഭവം ; വൈക്കം സ്വദേശിക്ക് കാഴ്ച നഷ്ടപ്പെട്ടു

സ്വന്തം ലേഖകൻ

കോട്ടയം: യന്ത്രം ഉപയോഗിച്ച് പുല്ലുവെട്ടുന്നതിനിടെ കല്ല് കണ്ണിൽ തെറിച്ചുകൊണ്ട കാൽനടയാത്രക്കാരന് കാഴ്ച നഷ്ടപ്പെട്ടു. വഴിയാത്രക്കാരാനായ വൈക്കം ചെമ്പ് കുലശേഖരമംഗലം കത്തനാക്കുറ്റ് വീട്ടിൽ സാബു എബ്രഹാമിനാണ് കാഴ്ച കല്ല് കണ്ണിൽ തെറിച്ചു കൊണ്ടതിനെ തുടർന്ന് കാഴ്ച നഷ്ടപ്പെട്ടത്.

റോഡിനോട് ചേർന്നുള്ള പറമ്പിൽ യന്ത്രം ഉപയോഗിച്ച് പുല്ലുവെട്ടുന്നതിന് ഇടയിൽ അതുവഴി നടന്നു പോവുകയായിരുന്ന സാബുവിന്റെ വലത് കണ്ണിലേക്ക് കല്ല് തെറിച്ചുകൊള്ളുകയായിരുന്നു. ജനുവരി പത്തിനാണ് സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തെ തുടർന്ന് ആദ്യം വൈക്കം താലൂക്ക് ആശുപത്രിയിലും ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. കോട്ടയം മെഡിക്കൽ കോളജിൽ വച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും കാഴ്ച തകരാർ പരിഹരിക്കാൻ കഴിയാത്തതിനെ തുടർന്ന് മധുര അരവിന്ദ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കാഴ്ച വീണ്ടെടുക്കുന്നതിൽ പുരോഗതി ഇല്ലാതെ വന്നതിനൊപ്പം, കണ്ണിൽ അണുബാധ രൂക്ഷമാവുകയും ചെയ്തു. ഇതോടെ സാബുവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അപകടത്തിന്റെ കൂടുതൽ സങ്കീർണ്ണതകൾ ഒഴിവാക്കാൻ നേത്ര ഗോളം നീക്കം ചെയ്യുകയാണ് പ്രതിവിധിയെന്ന് ഡോക്ടർമാർ പറഞ്ഞു. ഇതോടൊപ്പം കണ്ണിന്റെ വൈര്യൂപം ഒഴിവാക്കാൻ ഇനി കൃത്രിമ കണ്ണ് വെക്കും

Tags :