video
play-sharp-fill
യു.ഡി.എഫിന് വീണ്ടും തലവേദന ; ജേക്കബ് ഗ്രൂപ്പും പിളർപ്പിലേക്ക്

യു.ഡി.എഫിന് വീണ്ടും തലവേദന ; ജേക്കബ് ഗ്രൂപ്പും പിളർപ്പിലേക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മാണി ഗ്രൂപ്പിന് പിന്നാലെ ജേക്കബ് ഗ്രൂപ്പും പിളർപ്പിലേക്ക്. ലീഡർ മുൻമന്ത്രി അനൂപ് ജേക്കബിനെ അനുകൂലിക്കുന്നവരും ചെയർമാൻ ജോണി നെല്ലൂരിനെ പിന്തുണക്കുന്നവരും വെവ്വേറെ നേതൃയോഗം വിളിച്ചു.അനൂപ്-നെല്ലൂർ വിഭാഗങ്ങൾ തമ്മിൽ ഏറെക്കാലമായി കടുത്ത അകൽച്ചയിലായിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ഈ അകൽച്ച പൊട്ടിത്തെറിയിലെത്തിയെങ്കിലും കോൺഗ്രസ് ഇടപെട്ട് പിളർപ്പ് ഒഴിവാക്കി. ജോണി നെല്ലൂരിന് നിയമസഭ സീറ്റ് കൂടി ഉറപ്പാക്കാൻ ശ്രമിക്കാതെ കോൺഗ്രസുമായി അനൂപ് ഒത്തുകളിച്ചെന്നായിരുന്നു അന്നത്തെ ആക്ഷേപം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെല്ലൂരിനെ ഒടുവിൽ യു.ഡി.എഫ് സെക്രട്ടറിയാക്കിയാണ് പ്രശ്‌നം പരിഹരിച്ചത്. പി.ജെ. ജോസഫ്, ജോസ്‌ െക. മാണി വിഭാഗങ്ങളുടെ തമ്മിലടി പാലാ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കുട്ടനാട്, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടി ആയേക്കാമെന്ന ആശങ്കകൾക്കിടെ ജേക്കബ് ഗ്രൂപ്പിലും ഭിന്നത രൂക്ഷമായത് യു.ഡി.എഫിന്റെ തലവേദന ഇരട്ടിച്ചിരിക്കുകയാണ്.

ജേക്കബ് പക്ഷം ചെറിയ കക്ഷിയാണെങ്കിലും പിളർപ്പിനെ തുടർന്നുണ്ടാകാവുന്ന വിഴുപ്പലക്കൽ മുന്നണിയുടെ കെട്ടുറപ്പിന് ദോഷമാകുമെന്നാണ് ആശങ്ക. ജോസ് കെ. മാണി പക്ഷത്തെ നേരിടാൻ ഇതര കേരള കോൺഗ്രസ് വിഭാഗങ്ങളെ ഒപ്പംകൂട്ടാനുള്ള ശ്രമത്തിലാണ് പി.െജ. ജോസഫ്.

ഇതിന്റെ ഭാഗമായി ജേക്കബ് ഗ്രൂപ്പിനെ ഒപ്പം ചേർക്കാൻ ശ്രമിച്ചുവരികയാണ്. ആദ്യഘട്ടത്തിൽ അനൂപ് അനുകൂലിച്ചെങ്കിലും പിന്നീട് തെന്നിമാറി. എന്നാൽ ജോണി വിഭാഗം ജോസഫ് പക്ഷവുമായി ലയിക്കണമെന്ന നിലപാടിലാണ്.

ലയനം ചർച്ചചെയ്യാൻ ഒരാഴ്ച മുമ്പ് നേതൃയോഗം നടെന്നങ്കിലും തർക്കം കാരണം തീരുമാനമാകാതെ പിരിഞ്ഞു. മുൻനിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഇരുപക്ഷവും കോട്ടയത്ത് വെവ്വേറെ യോഗം വിളിച്ചിട്ടുണ്ട്. അനൂപ് അനുകൂലികൾ 15നും നെല്ലൂർ അനുകൂലികൾ 21നും യോഗം ചേരും. വിശ്വസ്തരെ മാത്രമാണ് അനൂപ് യോഗത്തിലേക്ക് ക്ഷണിച്ചത്. മറുപക്ഷത്ത് എല്ലാവർക്കും ക്ഷണമുണ്ട്. പിളർന്നാൽ നെല്ലൂർ പക്ഷം, പി.ജെ. ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിൽ ലയിക്കുെമന്നാണ് സൂചന.