video
play-sharp-fill
അഴിമതിക്കെതിരെ പരാതി നൽകി ; യൂത്ത് കോൺഗ്രസ് നേതാവിന്റെ തല ബാറ്റ്‌കൊണ്ട് തല്ലിച്ചതച്ചു ; ഡിസിസി സെക്രട്ടറിയുടെ ക്രൂര മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

അഴിമതിക്കെതിരെ പരാതി നൽകി ; യൂത്ത് കോൺഗ്രസ് നേതാവിന്റെ തല ബാറ്റ്‌കൊണ്ട് തല്ലിച്ചതച്ചു ; ഡിസിസി സെക്രട്ടറിയുടെ ക്രൂര മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : മാരായമുട്ടത്ത് യൂത്ത്
കോൺഗ്രസുകാരന് ഡിസിസി ജനറൽ സെക്രട്ടറിയുടെ ക്രൂരമർദനം. ബാറ്റ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയും കാലു കൊണ്ട് തുടർച്ചയായി ചവിട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

സഹകരണ ബാങ്കുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവരാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് നേതാവിനെ ഡി.സി.സി സെക്രട്ടറി ബാറ്റ് കൊണ്ട് തലയടിച്ചു മർദ്ദിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സുരേഷിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസിനെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ജോസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മൂന്നാം തീയതി മാരായ മുട്ടം സഹകരണ ബാങ്കിന് സമീപത്ത് വച്ച് ജോസിനെ സുരേഷ് ബാറ്റ് കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു.

സുരേഷിന്റെ സഹോദരൻ മാരായമൂട്ടം സഹകരണ ബാങ്കിന്റെ മുൻ ഭരണസമിതി പ്രസിഡന്റായിരുന്നു. ആ സമയത്ത് നടന്ന അഴിമതിയെക്കുറിച്ച് ജോസ് വിജിലൻസിനടക്കം പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ ഇപ്പോൾ അന്വേഷണം നടന്നു വരികയാണ്.

പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുരേഷും സുഹൃത്തും സഹോദരൻമാരും പല തവണ ജോസിനെ സമീപിച്ചിരുന്നു. എന്നാൽ പരാതി പിൻവലിക്കാൻ തയ്യാറായില്ല. അതോടു കൂടിയാണ് ആക്രമിക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.