play-sharp-fill
എൽഎൽബി പരീക്ഷയെഴുതുവാൻ അനുമതി തേടി അലൻ ഷുഹൈബ് ഹൈക്കോടതിയിൽ

എൽഎൽബി പരീക്ഷയെഴുതുവാൻ അനുമതി തേടി അലൻ ഷുഹൈബ് ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബ് എൽഎൽബി പരീക്ഷയെഴുതുവാൻ അനുമതി തേടി ഹൈക്കോടതിയിൽ . 18 ന് നടക്കുന്ന രണ്ടാം സെമസ്റ്റർ എൽഎൽബി പരീക്ഷ എഴുതാൻ അനുമതി നൽകണമെന്നാണാവശ്യം . ‘മൂന്നാം സെമസ്റ്റർ പരീക്ഷയെഴുതുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. എന്നാൽ രണ്ടാം സെമസ്റ്റർ പരീക്ഷയെഴുതുവാൻ അവസരം നൽകണം . ഒരു വിദ്യാർത്ഥിയെന്നത് പരിഗണിച്ച് ഇതിന് അനുമതി നൽകണം’ എന്നാണ് അലൻ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു . കണ്ണൂർ യൂണിവേഴ്‌സിറ്റി പാലയാട് ക്യാമ്പസിലെ വിദ്യാർത്ഥിയാണ് അലൻ.


അലന് പരീക്ഷയെഴുതുന്നതിന് അനുമതി നൽകണമോന്ന് കോടതി കേസ് അന്വേഷിക്കുന്ന എൻഐഎ, കണ്ണൂർ യൂണിവേഴ്‌സിറ്റി എന്നിവരുടെ നിലപാട് തേടി . തിങ്കളാഴ്ച്ച വിശദമായ സത്യവാങ്മുലം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു . ഇതിന് ശേഷം കോടതി അലന്റെ ഹർജിയിൽ വിധി പറയും. യുഎപിഎ കേസിൽ പ്രതികളായ അലൻ ഷുഹൈബിന്റേയും താഹയുടേയും റിമാന്റ് കാലാവധി കൊച്ചിയിലെ പ്രത്യേക കോടതി നീട്ടി. അടുത്ത മാസം 13 വരെയാണ് റിമാൻറ് കാലാവധി നീട്ടിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group