play-sharp-fill
വാവാ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി ; മണ്ണാറശാലയിൽ വഴിപാടുകൾ നേർന്ന് സുഹൃത്തുക്കൾ

വാവാ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി ; മണ്ണാറശാലയിൽ വഴിപാടുകൾ നേർന്ന് സുഹൃത്തുക്കൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പാമ്പു പിടുത്തത്തിനിടെ അണലിയുടെ കടിയേറ്റ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന വാവ സുരേഷിന് വേണ്ടി പ്രാർത്ഥനയോടെ കേരളം.ആരോഗ്യപുരോഗതിക്കായി മണ്ണാറശാലയിൽ വഴിപാടുകൾ നേർന്ന് സുഹൃത്തുക്കൾ.


വാവയുടെ ആരോഗ്യത്തിനായി കേരളത്തിലെ ഏറ്റവും വലിയ നാഗരാജ ക്ഷേത്രത്തിൽ പലതരം വഴിപാടുകളാണ് അഭ്യുദയകാംക്ഷികൾ നേരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രാവിലെ പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ ജംക്ഷനിൽ വച്ചായിരുന്നു സംഭവം.ഒരു വീട്ടിലെ കിണറിൽനിന്നും പിടിച്ച അണലിയാണ് വാവ സുരേഷിനെ കടിച്ചത്. കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാൻ നാട്ടുകാർ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് പുറത്തെടുക്കുന്നതിനിടെയാണ് വാവയുടെ കൈയിൽ കടിയേറ്റത്.

കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമശുശ്രൂഷ നടത്തിയശേഷം ഉച്ചയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കിൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചിപ്പിക്കുകയായിരുന്നു.

മൾട്ടി ഡിസിപ്ലിനറി ഐ.സി.യു.വിൽ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.ഷർമ്മദ് അറിയിച്ചു. ആന്റിവെനം നൽകിവരികയാണെന്നും. 72 മണിക്കൂർ നിരീക്ഷണം വേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.