video
play-sharp-fill
ഓട്ടോറിക്ഷകൾക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി : യാത്രാനിരക്ക് കാർഡ് യാത്രക്കാർ കാണുംവിധത്തിൽ വാഹനത്തിൽ പ്രദർശിപ്പിക്കാൻ കർശന നിർദേശം

ഓട്ടോറിക്ഷകൾക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി : യാത്രാനിരക്ക് കാർഡ് യാത്രക്കാർ കാണുംവിധത്തിൽ വാഹനത്തിൽ പ്രദർശിപ്പിക്കാൻ കർശന നിർദേശം

സ്വന്തം ലേഖകൻ

കൊച്ചി: ഇനി അധികചാർജ്ജ് വാങ്ങണ്ട്, ഓട്ടോറിക്ഷകൾക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി. ഒട്ടോറിക്ഷകളിൽ യാത്രക്കാർക്കു കാണുംവിധത്തിൽ അച്ചടിച്ച യാത്രാനിരക്ക് കാർഡ് ഒട്ടിക്കണമെന്ന് കർശനനിർദേശം. ഇത് പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് മോട്ടോർവാഹന വകുപ്പും ലീഗൽ മെട്രോളജി അധികൃതരും പരശോധിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

കണ്ണൂർ ജില്ലയിൽ ഓട്ടോറിക്ഷ ഡ്രൈവർമാർ അധികചാർജ് വാങ്ങുന്നെന്ന് ആരോപിച്ച് ദി ട്രൂത്ത് എന്ന സംഘടനയുൾപ്പെടെ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരുടെ ഉത്തരവ്.ഇതിനുപുറമേ യാത്രക്കാർക്ക് പരാതികൾ പറയാനുള്ള ഫോൺ നമ്പരുകൾ വാഹനങ്ങളിലും പൊതുസ്ഥലത്തും പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടോറിക്ഷാ ഡ്രൈവർമാർ അമിതനിരക്ക് ഈടാക്കിയെന്ന പരാതി ലഭിച്ചാൽ പരിശോധിച്ച് ഓട്ടോക്കാരന്റെ ഭാഗത്ത് വീഴ്ചയുണ്ടോ എന്നുറപ്പാക്കാനും അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ ഉചിതമായ നടപടിയും സ്വീകരിക്കാനും നിർദേശം നൽകി. യാത്രക്കാർ വിളിച്ചാൽ മറ്റൊരു നമ്പരിലേക്ക് വിളിക്കാൻ പറയരുത്. ഓട്ടോഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടാൽ മോട്ടോർവാഹന നിയമം, ലീഗൽ മെട്രോളജി നിയമം തുടങ്ങിയവ പ്രകാരം നടപടിക്ക് റപ്പോർട്ട് ചെയ്യണം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു

Tags :