നീറ്റ് പരീക്ഷയിലെ ആൾമാറാട്ടം ; പരീക്ഷയെഴുതിയ രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ പത്ത് പേരുടെ ഫോട്ടോ പുറത്തുവിട്ടു
സ്വന്തം ലേഖകൻ
ചെന്നൈ: നീറ്റ് പരീക്ഷയിലെ ആൾമാറാട്ടം,രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ പത്തുപേരുടെ ഫോട്ടോ സി.ബി.സി.ഐ.ഡി പൊലീസ് പുറത്തുവിട്ടു. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ 94438 84395 എന്ന നമ്പറിലോ [email protected] എന്ന മെയിലിലോ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.
2018 സെപ്റ്റംബറിലാണ് നീറ്റ് പരീക്ഷയുടെ തട്ടിപ്പ് പുറത്തറിഞ്ഞത്. തേനി ഗവ. മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ ചെന്നൈ സ്വദേശിയായ കെ.വി.ഉദിത് സൂര്യയുടെ നീറ്റ് കാർഡിൽ മറ്റൊരാളുടെ ഫോട്ടോ പതിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കള്ളക്കളികൾ വെളിച്ചത്തായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന് മുൻപ് രണ്ട് തവണ സൂര്യ നീറ്റ് പരീക്ഷ എഴുതി തോറ്റിരുന്നു. അതേതുടർന്നാണ് മുംബൈയിലെ പരീക്ഷകേന്ദ്രത്തിൽ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയതും വിജയിച്ചതും.
ചെന്നൈ സ്റ്റാൻലി ഗവ. ആശുപത്രിയിലെ ഡോക്ടറായ വെങ്കടേശെൻറ മകനാണ് സൂര്യ. ഏതെങ്കിലുംവിധത്തിൽ മകനെ ഡോക്ടറാക്കുകയെന്ന ആഗ്രഹമാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. കള്ളക്കളി വെളിച്ചത്തായന്നെറിഞ്ഞപ്പോൾ സൂര്യയും വെങ്കടേശനും ഒളിവിൽ പോയി. ഇവരെ തിരുപ്പതിയിൽവെച്ചാണ് അറസ്റ്റ് ചെയ്തത്.
മലയാളിയായ ഏജൻറും വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടെ 14 പേരെ അന്വേഷണസംഘം പിടികൂടി.ഓരോ വിദ്യാർഥിയിൽനിന്നും 20 ലക്ഷം രൂപവരെയാണ് റാക്കറ്റിൽപ്പെട്ടവർ ഈടാക്കിയിരുന്നത്. ഒക്ടോബറിൽ മദ്രാസ് ഹൈകോടതി നിർദേശാനുസരണം തമിഴ്‌നാട്ടിലെ മുഴുവൻ മെഡിക്കൽ കോളജുകളിലെയും ഒന്നാം വർഷ വിദ്യാർഥികളുടെ വിരലടയാളം പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.