video
play-sharp-fill
ജസ്പ്രീത് ബുംറയ്ക്ക് ഐ.സി.സി റാങ്കിങ്ങിൽ തിരിച്ചടി

ജസ്പ്രീത് ബുംറയ്ക്ക് ഐ.സി.സി റാങ്കിങ്ങിൽ തിരിച്ചടി

സ്വന്തം ലേഖകൻ

ദുബായ്: ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനം ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയ്ക്ക് ഐ.സി.സി റാങ്കിങ്ങിൽ ഐ.സി.സി ഏകദിന ബൗളർമാരുടെ റാങ്കിങ്ങിൽ ബുംറയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. പരമ്പരയിൽ ഒരു വിക്കറ്റ് പോലും നേടാൻ സാധിക്കാതിരുന്നതാണ് താരത്തിന് തിരിച്ചടിയായത്.

പരിക്ക് കാരണം പരമ്പരയിൽ നിന്ന് വിട്ടുനിന്ന ന്യൂസീലൻഡ് താരം ട്രെൻഡ് ബോൾട്ടാണ് ബുംറയെ മറികടന്ന് ഒന്നാമതെത്തി. ഒന്നാം സ്ഥാനത്ത് ബോൾട്ടിന് 727 പോയന്റായി. 719 പോയന്റുള്ള ബുംറ രണ്ടാം സ്ഥാനവുമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുവരെയുള്ള കരിയറിൽ ബുംറ ഒരു പരമ്പരയിൽ വിക്കറ്റില്ലാതെ മടങ്ങുന്നത് ഇതാദ്യമായാണ്. മൂന്ന് മത്സരങ്ങളിലും 10 ഓവർ തികച്ചെറിഞ്ഞ ബുംറ 167 റൺസ് വിട്ടുകൊടുത്തു. ഇക്കണോമി റേറ്റ് 5.56. മികച്ച ഇക്കണോമിയിൽ ബൗൾ ചെയ്യാറുള്ള ബുംറ ഈ പരമ്പരയിൽ എറിഞ്ഞത് വെറും ഒരു മെയ്ഡൻ ഓവറാണ്.