video
play-sharp-fill
‘വോട്ടടുപ്പ് നടന്നത് വോട്ടിങ് മെഷീനിലായിപ്പോയി, വാഷിങ് മെഷീനിൽ ആയിരുന്നെങ്കിൽ സഖാക്കൾ തകർത്തേനെ’, സിപിഎമ്മിനെ ട്രോളി സന്ദീപ് വാര്യർ 

‘വോട്ടടുപ്പ് നടന്നത് വോട്ടിങ് മെഷീനിലായിപ്പോയി, വാഷിങ് മെഷീനിൽ ആയിരുന്നെങ്കിൽ സഖാക്കൾ തകർത്തേനെ’, സിപിഎമ്മിനെ ട്രോളി സന്ദീപ് വാര്യർ 

സ്വന്തം ലേഖകൻ

കോഴിക്കോട് : ഡൽഹിയിൽ ബിജെപിയെ തോൽപ്പിച്ച് എഎപിയെ വീണ്ടും അധികാരത്തിലെത്തിച്ച വോട്ടർമാർക്ക് അഭിവാദ്യം രേഖപ്പെടുത്തിയാണ് ഡിവൈഎഫ്ഐ കേരളഘടകം ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. ബിജെപി തോൽക്കട്ടെ, ഇന്ത്യ ജയിക്കട്ടെ.

 

ഡൽഹി വോട്ടർമാർക്ക് അഭിവാദ്യങ്ങൾ എന്നായിരുന്നു ഡിവൈ എഫ്ഐയുടെ പോസ്റ്റ്. രണ്ടായിരത്തിലേറെ കമന്റുകളാണ് ഈ പോസ്റ്റിന് നിലവിൽ ലഭിച്ചിരിക്കുന്നത്. ഈ പോസ്റ്റിന് താഴെ ഇട്ട കമന്റിലാണ് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ സിപിഎമ്മിനെ ട്രോളിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘വോട്ടടുപ്പ് നടന്നത് വോട്ടിങ് മെഷീനിലായിപ്പോയി, വാഷിങ് മെഷീനിൽ ആയിരുന്നെങ്കിൽ സഖാക്കൾ തകർത്തേനെ’, എന്നായിരുന്നു സന്ദീപ് വാര്യരുടെ കമന്റ്. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ 70 അംഗ നിയമസഭയിൽ 62 സീറ്റ് നേടിയാണ് ആം ആദ്മി പാർട്ടി അധികാരം നിലനിർത്തിയത്.