video
play-sharp-fill
പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം ; കാമുകനെതിരെ പ്രേരണകുറ്റത്തിന് കേസെടുത്തു

പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം ; കാമുകനെതിരെ പ്രേരണകുറ്റത്തിന് കേസെടുത്തു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണത്തിൽ കാമുകനെതിരെ പ്രേരണകുറ്റത്തിന് കേസെടുത്തു.മാവുങ്കാൽ കാട്ടുകുളങ്കരയിലെ പ്രകാശിന്റെ മകൾ നവ്യ പ്രകാശിന്റെ (18) മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടക്കുകയാണ്.

നവ്യയുടെ മുറിയിൽ നിന്നും കണ്ടെത്തിയ ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കാമുകനെതിരെ കേസെടുക്കുന്നത്.ഹൊസ്ദുർഗ് ഗവ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയായ നവ്യയെ ശനിയാഴ്ച വൈകുന്നേരം വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവ്യയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു രംഗത്തെത്തിയിട്ടുണ്ട്. കാട്ടുകുളങ്ങര ജവഹർ ബാലജനവേദി വൈസ് പ്രസിഡണ്ടും, ഹൊസ്ദുർഗ് സ്‌കൂളിലെ കെഎസ്‌യുവിന്റെ സജീവ പ്രവർത്തകയുമായിരുന്നു നവ്യ.

ശനിയാഴ്ച വൈകുന്നേരം വരെയും ഒരു പ്രശ്നവുമില്ലാതെ ഉത്സവാഘോഷങ്ങളിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങിയതാണ് നവ്യ.അതുകൊണ്ട്തന്നെ കുട്ടി ആത്മഹത്യ ചെയ്തതിൽ ദുരൂഹതയേറെയാണ്.

ഒരു യുവാവിന്റെ നിരന്തര ശല്യത്തിന് പെൺകുട്ടി ഇരയായിരുന്നുവെന്ന് സഹപാഠികൾ മൊഴി നൽകിയിട്ടുണ്ട്. ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും കെ എസ് യു ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

സംഭവത്തിനു ശേഷം യുവാവ് സ്ഥലം വിട്ടത് തന്നെ കേസിലെ പ്രതിയാകുമെന്ന് ഭയന്നാണെന്നും യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്ത് മരണത്തിന് പിന്നിലെ ദുരൂഹത പോലീസ് എത്രയും പെട്ടെന്ന് നീക്കണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ഇതിനു ശേഷം മാത്രമേ കാമുകനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.