video
play-sharp-fill
പീഡനത്തിനിരയായത് വർഷങ്ങളോളം ; ബിജെപി എംഎൽഎയ്‌ക്കെതിരെ പരാതിയുമായി യുവതി രംഗത്ത്

പീഡനത്തിനിരയായത് വർഷങ്ങളോളം ; ബിജെപി എംഎൽഎയ്‌ക്കെതിരെ പരാതിയുമായി യുവതി രംഗത്ത്

സ്വന്തം ലേഖകൻ

ലഖ്നൗ: ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ രവീന്ദ്രനാഥ് ത്രിപാഠിയും മറ്റ് ആറ് പേരും വർഷങ്ങളായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി യുവതി രംഗത്ത്. സംഭവത്തിൽ പോലീസ് കേസെടുത്തു.

രവീന്ദ്രനാഥ് ത്രിപാഠിയുടെ മരുമകൻ വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം തന്നെ ശാരീരികമായി ചൂഷണം ചെയ്യുകായിരുന്നെന്നും രവീന്ദ്രനാഥ് ത്രിപാഠി ഉൾപ്പെടെ ആറ് പേർ തന്നെ ബലാത്സംഗം ചെയ്തുവെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017 ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് എംഎൽഎയുടെ മരുമകൻ തന്നെ ഒരു മാസത്തോളം ഭാദോഹിയിലെ ഹോട്ടലിൽ താമസിപ്പിച്ചിരുന്നുവെന്നും ഇവിടെവെച്ചാണ് എംഎൽഎയും കുടുംബത്തിലെ ചിലരും ചേർന്ന് ബലാത്സംഗം ചെയ്തതെന്നും യുവതിയുടെ പരാതിയിൽ പറയുന്നതായി പോലീസ് പറഞ്ഞു.