video
play-sharp-fill
ചൊവ്വാഴ്ച രാവിലെ കോട്ടയം നഗരത്തിൽ അപകട പരമ്പര: മൂന്ന് അപകടങ്ങളിലായി അഞ്ചു പേർക്ക് പരിക്ക്; കഞ്ഞിക്കുഴിയിലും ഇല്ലിക്കലിലും കളത്തിപ്പടിയിലും അപകടം

ചൊവ്വാഴ്ച രാവിലെ കോട്ടയം നഗരത്തിൽ അപകട പരമ്പര: മൂന്ന് അപകടങ്ങളിലായി അഞ്ചു പേർക്ക് പരിക്ക്; കഞ്ഞിക്കുഴിയിലും ഇല്ലിക്കലിലും കളത്തിപ്പടിയിലും അപകടം

സ്വന്തം ലേഖകൻ

കോട്ടയം: ചൊവ്വാഴ്ച രാവിലെ നഗരത്തിൽ മൂന്നിടത്തുണ്ടായ അപകടങ്ങളിൽ അഞ്ചു പേർക്കു പരിക്കേറ്റു. കഞ്ഞിക്കുഴിയിലും കളത്തിപ്പടിയിലും ഇല്ലിക്കലിലുമാണ് ബൈക്കുകളും കാറും അപകടത്തിൽപ്പെട്ടത് അപകടങ്ങളിലായി അച്ഛനും മകളും അടക്കം അഞ്ചു പേർക്ക് പരിക്കേറ്റു.

ചൊവ്വാഴ്ച രാവിലെ എട്ടരയോടെ കഞ്ഞിക്കുഴി കെ.എഫ്.സിയ്ക്കു സമീപമായിരുന്നു ആദ്യ അപകടം. കോട്ടയം ഭാഗത്തു നിന്നും പോയ കാർ, എതിർ ദിശയിൽ നിന്നും പോയ ബൈക്കിൽ ഇടിക്കുകയായിരുന്നു. പാമ്പാടി പേഴമറ്റം സ്വദേശി അനീഷ്, മാന്നാനം സ്വദേശി സന്തോഷ് (46) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റ അനീഷിനെ ജനറൽ ആശുപത്രിയിലും, സന്തോഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. ബൈക്ക് കാറിൽ ഇടിച്ചതിനെ തുടർന്ന് റോഡിൽ വീണ ഇരുവരെയും അഗ്നിരക്ഷാ സേനയുടെ ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

8.45 ഓടെ കളത്തിപ്പടിയ്ക്കു സമീപമായിരുന്നു രണ്ടാമത്തെ അപകടം. റോഡരികിലൂടെ നടന്നു പോയ കാൽ നടയാത്രക്കാരനെ കാറിടിക്കുകയായിരുന്നു. കാറിടിച്ച് ബൈക്കിനു മുന്നിലേയ്ക്കു വീണ ഇയാളെ ബൈക്കും ഇടിച്ചു. പരിക്കേറ്റ വടവാതൂർ പാട്ടുകളത്തിൽ രവിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇടിച്ച കാറിൽ തന്നെയാണ് രവിയെ ആശുപത്രിയിൽ എത്തിച്ചത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.

ഒൻപത് മണിയോടെ ഇല്ലിക്കലിലായിരുന്നു മൂന്നാമത്തെ അപകടം. സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വേളൂർ കരിയിൽ വീട്ടിൽ സലിം (60), മകൾ മീനു (23) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇരുവരെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരതരമല്ല.