കോടിമതയിലെ പത്തുകിലോ കഞ്ചാവ് വേട്ട: ഗണേഷ് നേരത്തെയും കേരളത്തിൽ എത്തിയിരുന്നതായി മൊബൈൽ ടവർ ലൊക്കേഷൻ; 60 ലക്ഷത്തിന്റെ കടം വീട്ടാൽ ഗണേഷിന്റെ കഞ്ചാവ് കടത്ത്; കഞ്ചാവ് വാങ്ങാനെത്തിയ സിൽവർ കളർ ഇന്നോവയുടെ ഉടമയെ തേടി എക്സൈസ്  

Spread the love

ക്രൈം ഡെസ്‌ക്

കോട്ടയം: കോടിമതയെ കഞ്ചാവിന്റെ ഹബ്ബാക്കി മാറ്റുന്ന കഞ്ചാവ മാഫിയ തലവൻമാരിൽ പ്രധാനിയാണ് കഴിഞ്ഞ ദിവസം പിടിയിലായ കഞ്ചാവ് കടത്തുകാരൻ സേലം സ്വദേശിയായ ഗണേഷ് എന്നു എക്‌സൈസിന് സൂചന. നേരത്തെ കേരളത്തിൽ എത്തിയിട്ടില്ലെന്നും, ആദ്യമായാണ് കഞ്ചാവുമായി വരുന്നതെന്നും പ്രതി പറയുന്നുണ്ടെങ്കിലും, ഇത് എക്‌സൈസ് പൂർണമായും മുഖവിലയ്ക്കു എടുക്കുന്നില്ല. പ്രതിയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇയാൾ മുൻപും കേരളത്തിൽ കഞ്ചാവുമായി എത്തിയിട്ടുണ്ടെന്നു വിവരം ലഭിച്ചിട്ടുണ്ട്.

ഗണേഷിന്റെ മൊബൈൽ ഫോൺ വിശദാംശങ്ങൾ എക്‌സൈസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾ ആരെയൊക്കെ  ഇയാൾ വിളിച്ചിട്ടുണ്ട്, ഈ കോളുകൾ എന്തിനാണ്, ഇതിൽ കോട്ടയത്തെ എത്രകഞ്ചാവ് കച്ചവടക്കാരുടെ നമ്പർ ഉൾപ്പെട്ടിട്ടുണ്ട് തുടങ്ങിയ വിവരങ്ങളും എക്‌സൈസ് സംഘം പരിശോധിക്കുന്നുണ്ട്. പ്രതിയ്ക്ക് സേലത്തു നിന്നും ക്മ്പത്തു നിന്നും കഞ്ചാവ് ലഭിക്കുന്നതിന്റെ സ്രോതസുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഈ സ്രോതസുകൾ കേന്ദ്രീകരിച്ച് അന്വേഷിക്കുന്നതിനായി, സേലം പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ, സേലത്ത് ചിട്ടി നടത്തിയപ്പോൾ അറുപത് ലക്ഷം രൂപയുടെ കടമുണ്ടായതായാണ് പ്രതി എക്‌സൈസിന് മൊഴി നൽകിയിരിക്കുന്നത്. ഈ കടം വീട്ടുന്നതിനായാണ് കഞ്ചാവ് കടത്തിലേയ്ക്കു കടന്നതെന്നാണ് ഇയാൾ പറയുന്നത്.  ഈ ബാധ്യത ഒഴിവാക്കാൻ വേണ്ടി കഞ്ചാവിന്റെ കാരിയറായി മാറുകയായിരുന്നു. ബി.ബി.എ. വിദ്യാഭ്യാസ യോഗ്യതയുള്ള ഇയാൾക്കു സേലത്തു നിന്നാണു കഞ്ചാവു കിട്ടിയതെന്നു പറയുന്നതെങ്കിലും ഇക്കാര്യവും എക്‌സൈസ് വിശ്വസിക്കുന്നില്ല.

മറ്റെവിടെ നിന്നെങ്കിലുമെത്തിച്ച കഞ്ചാവ് ഇയാൾക്കു  കൈമാറുകയായിരുന്നിരിക്കാം. മാന്യ വേഷത്തിൽ ട്രാവൽ ബാഗുമായി എത്തുന്നയാളെ പരിശോധിക്കില്ലെന്ന ധാരണയിലാണ് ജില്ലയിലേയ്ക്കു എത്തിയത്.  ഉദ്യോഗസ്ഥരിൽ ഏറെയും അവധിയായിരിക്കുമെന്നതും ഞായറാഴ്ച തെരഞ്ഞടുക്കാൻ കാരണമായി. അതേസമയം, വരും ദിവസങ്ങളിൽ അന്തർ സംസ്ഥാന ബസുകളിൽ ഉൾപ്പെടെ പരിശോധന കർശനമാക്കുമെന്നു എക്‌സൈസ് അസിറ്റ്‌സന്റ് കമ്മീഷണർ പറഞ്ഞു.

എക്‌സൈസ് കമ്മിഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആർ.രാജേഷ്, എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടി.വി ദിവാകരൻ, എക്‌സൈസ് ഇന്റലിജൻസ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ എൻ.വി സന്തോഷ്, കമ്മിഷണറുടെ സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫിസർ ഫിലിപ്പ് തോമസ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ ഗിരീഷ് കുമാർ, കെ.എൻ സുരേഷ്‌കുമാർ, എം.അസീസ്, മറ്റു സ്‌ക്വാഡുകളിലും അംഗങ്ങളും പ്രിവന്റീവ് ഓഫിസർമാരുമായ സി.ആർ രമേശ്, ടി.അജിത്ത്, സിവിൽ എക്‌സൈസ് ഓഫിസർമാരായ കെ.എൻ അജിത്കുമാർ, പി.പി പ്രസാദ്, ആർ.എസ് നിധിൻ, ഡ്രൈവർ മനീഷ്‌കുമാർ എന്നിവർ ചേന്നാണു  പ്രതിയെ പിടികൂടിയത്.