video
play-sharp-fill
ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ

ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ

സ്വന്തം ലേഖകൻ

മുംബൈ : ഇന്നത്തെ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെൻസെക്‌സ് 162.23 പോയിന്റ് നഷ്ടത്തിൽ 40979.62ലും നിഫ്റ്റി 66.90 പോയിന്റ് നഷ്ടത്തിൽ 12031.50ലുമാണ് തിങ്കളാഴ്ച്ച വ്യാപാരം അവസാനിപ്പിച്ചത്. ആഗോള കാരണങ്ങളും വൻതോതിലുള്ള ലാഭമെടുപ്പുമാണ് വിപണിയെ നഷ്ടത്തിലാക്കിയത്്.

ബിഎസ്ഇയിലെ 976 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1518 ഓഹരികൾ നഷ്ടത്തിലുമായപ്പോൾ 166 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു. ലോഹം സൂചിക മൂന്നുശതമാനം താഴ്ന്നു. ഫാർമ, ഇൻഫ്ര, എഫ്എംസിജി,വാഹനം, ഊർജം, ബാങ്ക്, സൂചികകളും നഷ്ടത്തിലായിരുന്നു. സീ എന്റർടെയൻമെന്റ്, എംആന്റ്എം, ടാറ്റ സ്റ്റീൽ, ഗ്രാസിം, ഭാരതി ഇൻഫ്രടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലും യുപിഎൽ, ബജാജ് ഫിനാൻസ്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടം നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group