video
play-sharp-fill
മദ്യലഹരിയിൽ അമിത വേഗത്തിൽ കാറുമായി തൃക്കൊടിത്താനത്ത് നടുറോഡിൽ ഡ്രൈവറുടെ അഭ്യാസം: ബൈക്ക് യാത്രക്കാരായ സ്ത്രീയെയും യുവാവിനെയും ഇടിച്ചു വീഴ്ത്തി; അതിരാവിലെ ഫിറ്റായി നടുറോഡിൽ

മദ്യലഹരിയിൽ അമിത വേഗത്തിൽ കാറുമായി തൃക്കൊടിത്താനത്ത് നടുറോഡിൽ ഡ്രൈവറുടെ അഭ്യാസം: ബൈക്ക് യാത്രക്കാരായ സ്ത്രീയെയും യുവാവിനെയും ഇടിച്ചു വീഴ്ത്തി; അതിരാവിലെ ഫിറ്റായി നടുറോഡിൽ

സ്വന്തം ലേഖകൻ

കോട്ടയം: മദ്യലഹരിയിൽ അമിതവേഗത്തിൽ നടുറോഡിൽ അഭ്യാസവുമായി ഇറങ്ങിയ കാർ യാത്രക്കാരൻ സ്ത്രീയും യുവാവും അടക്കമുള്ള ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി. ബൈക്ക് ഇടിച്ചു തെറുപ്പിച്ച കാർ, റോഡിലൂടെ പാഞ്ഞു. വൻ ദുരന്തത്തിൽ നിന്നും ബൈക്ക് യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. പരിക്കേറ്റ ഇരുവരെയും ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ പ്രേേവശിപ്പിച്ചു. പരിക്കേറ്റ ചങ്ങനാശേരി വെങ്കോട്ട സ്വദേശി ആഷിഷ് (30)നെ തൃക്കൊടിത്താനം പൊലീസ് പിടികൂടി. മദ്യലഹരിയിൽ അമിത വേഗത്തിൽ കാറോടിച്ച ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

തൃക്കൊടിത്താനം മുക്കാട്ടുപടിയിൽ തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. മുക്കാട്ടുപടിയിൽ നിന്നും കുന്നുംപുറത്തേയ്ക്കു പോകുകയായിരുന്നു കാർ. ഈ സമയം മുന്നിൽ പോകുകയായിരുന്ന ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാർ റോഡിൽ തെറിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ് റോഡിൽ വീണു കിടന്ന ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന്, നാട്ടുകാർ ചേർന്ന് വിവരം തൃക്കൊടിത്താനം പൊലീസിൽ വിവരം അറിയിച്ചു. തുടർന്നു പൊലീസ് എത്തി കാറോടിച്ച ആഷിഷിനെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ഇയാളെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി. ഇതോടെയാണ് ഇയാൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞത്. തുടർന്ന് പ്രതിയെ സ്റ്റേഷനിൽ എത്തിച്ചു കേസ് രജിസ്റ്റർ ചെയ്തു. മദ്യലഹരിയിൽ വാഹനം ഓടിച്ചതിനും, അമിത വേഗത്തിൽ അശ്രദ്ധമായി വാഹനം ഓടിച്ചതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.