video
play-sharp-fill

ക്വട്ടേഷൻ നേതാവും,കൊലക്കേസ് പ്രതിയും,കാപ്പാ നിയമപ്രകാരം ജയിൽ ശിക്ഷയും അനുഭവിച്ചാൽ ആനയിക്കാൻ ആളുണ്ടാകും ; ഗുണ്ടാ നേതാവിനെ എൽ.ജെ.പിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ വ്യാപക പ്രതിഷേധം

ക്വട്ടേഷൻ നേതാവും,കൊലക്കേസ് പ്രതിയും,കാപ്പാ നിയമപ്രകാരം ജയിൽ ശിക്ഷയും അനുഭവിച്ചാൽ ആനയിക്കാൻ ആളുണ്ടാകും ; ഗുണ്ടാ നേതാവിനെ എൽ.ജെ.പിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ വ്യാപക പ്രതിഷേധം

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ നയിക്കുന്ന ലോക് ജനശക്തി പാർട്ടിയുടെ (എൽ.ജെ.പി) യുവജന വിഭാഗത്തിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി പെരുമ്പാവൂർ സ്വദേശി പി.കെ. അനസ് (അൻസീർ) തെരഞ്ഞെടുക്കപ്പെട്ടത് വിവാദത്തിലേക്ക് നീങ്ങുകയാണ്.

സെക്രട്ടറിയായ് തെരഞ്ഞെടുക്കപ്പെട്ട അനസ് നിരവധി കേസുകളിലെ പ്രതിയും ഗുണ്ടാ നേതാവുമാണ്. കഴിഞ്ഞദിവസം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അൻസീറിന് പ്രവർത്തകർ വാദ്യമേളങ്ങളോടെ നൽകിയ സ്വീകരണം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാപ്പ നിയമപ്രകാരമുള്ള നാലുമാസത്തെ ജയിൽശിക്ഷ കഴിഞ്ഞ് കഴിഞ്ഞ നവംബറിലാണ് അൻസീർ കണ്ണൂർ ജയിലിൽനിന്നു പുറത്തിറങ്ങിയത്.
ഗുണ്ടാ നിയമപ്രകാരമുള്ള കേസുകളിൽ ജാമ്യത്തിലുമാണ്. അനുയായിയായ ഉണ്ണിക്കുട്ടനെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്.

ആഡംബര കാറുകളിൽ ആയുധങ്ങളുമായി അംഗരക്ഷകർക്കൊപ്പം കറങ്ങാറുള്ള അൻസീർ പോലീസിന്റെ പ്രധാന നോട്ടപുള്ളിയാണ്.അതുകൊണ്ട്തന്നെ പൊലീസിനെ പോലും വെല്ലുവിളിക്കുംവിധമാണ് ഇയാൾക്ക് നെടുമ്പാശേരിയിൽ അനുയായികൾ സ്വീകരണമൊരുക്കിയത്.

ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാൾ എങ്ങനെ ദേശീയ പാർട്ടിയുടെ അഖിലേന്ത്യാ നേതാവായെന്ന ചോദ്യമാണുയർന്നു വരുന്നത്. സംസ്ഥാന അധ്യക്ഷൻ എം. മെഹബൂബിന്റെ ശിപാർശപ്രകാരമാണ് അൻസീറിനെ ദേശീയ അധ്യക്ഷൻ രാം വിലാസ് പാസ്വാൻ പാർട്ടിയിലേക്ക് വരവേറ്റത്.

എന്നാൽ അൻസീറിന്റെ ക്രിമിനൽ പശ്ചാത്തലം മറച്ചുവച്ചുകൊണ്ടാണ് നിയമനം നേടിയതെന്നാണ് എൽ.ജെ.പിയിലെ ഒരു വിഭാഗം ആൾക്കാർ ആരോപിക്കുന്നത്.ഇയാളെ സ്വീകരിക്കാൻ എം. മെഹബൂബിനെക്കൂടാതെ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എച്ച്. രാമചന്ദ്രൻ, സെക്രട്ടറി ജനറൽ ജേക്കബ് പീറ്റർ തുടങ്ങി നിരവധി നേതാക്കളുംപ്രവർത്തകരും എത്തിയിരുന്നു.

നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണു അൻസീറിനെ പെരുമ്പാവൂരിലേക്ക് ആനയിച്ചത്. അനുവാദംകൂടാതെ വിമാനത്താവളത്തിൽ മൈക്ക് സെറ്റ് ഉപയോഗിച്ചതിനെതിരേ നെടുമ്പാശേരി പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.