ഞാൻ ജീവിതത്തിൽ ഇതുവരെ ലഹരി ഉപയോഗിച്ചിട്ടില്ല, എന്റെ വീട്ടിൽ ഒരു പൊടിയുണ്ടെങ്കിൽ അത് പ്രോട്ടീൻ പൊടിയായിരിക്കും : ആരോപണങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഉണ്ണിമുകുന്ദൻ
സ്വന്തം ലേഖകൻ
കൊച്ചി: ഞാൻ ജീവിതത്തിൽ ഇതുവരെ ലഹരി ഉപയോഗിച്ചിട്ടില്ല. എന്റെ വീട്ടിലോരു പൊടിയുണ്ടെങ്കിൽ അത് പ്രോട്ടീൻ പൊടിയായിരിക്കും. മലയാള സിനിമയിലെ യുവതാരങ്ങളെല്ലാം ലഹരിക്കടിമകളാണെന്ന ആരോപണത്തിനെതിരെ ആഞ്ഞടിച്ച് ഉണ്ണിമുകുന്ദൻ രംഗത്ത്. കാടടച്ച് വെടിവെയ്ക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നും, താൻ ജീവിതത്തിൽ ലഹരി ഉപയോഗിക്കാറില്ലെന്നും തന്റെ വീട്ടിൽ പൊടിയുണ്ടെങ്കിൽ അത് പ്രോട്ടിൻ പൊടിയാണെന്നും താരം വ്യക്തമാക്കി.
‘ഞാൻ ലഹരി ഉപയോഗിക്കാറില്ല. എന്റെ വീട്ടിൽ പൊടിയുണ്ടെങ്കിൽ അത് പ്രോട്ടീൻ പൊടിയായിരിക്കും. ജീവിതത്തിൽ ഓരോരുത്തർക്കും വ്യത്യസ്ത താൽപര്യങ്ങളായിരിക്കും.ചിലർ വായനശാലകളിലേക്കും മറ്റുചിലർ ഫുട്‌ബോളിലേക്കും ക്രിക്കറ്റിലേക്കും പാട്ടിലേക്കുമെല്ലാമായിരിക്കും ഒഴിവു സമയം തിരിച്ചുവിടുക. ഇടവേളകൾ കൂടുതലായും ഞാൻ ജിമ്മിലാണ് കൂടുതലും ചെലവഴിക്കാറെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു
Whatsapp Group 1 | Whatsapp Group 2 |Telegram Group