മോതിരം ധരിച്ചാൽ അപകടമുണ്ടാകും, ദോഷ പരിഹാരത്തിനായി പൂജ നടത്താം ; പൂജയുടെ പേരിൽ ദമ്പതിമാരിൽ നിന്നും സ്വർണ്ണവും രണ്ട് ലക്ഷം രൂപയും കവർന്നയാൾ പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മോതിരം ധരിച്ചാൽ അപകടമുണ്ടാകും. ദോഷ പരിഹാരത്തിനായി പൂജ നടത്തിയാൽ മതി. പൂജയുടെ ഡോക്ടർ ദമ്പതിമാരെ കബളിപ്പിച്ച് ദോഷപരിഹാര പൂജയുടെ മറവിൽ സ്വർണാഭരണങ്ങളും രണ്ട് ലക്ഷംരൂപയും തട്ടിയെടുത്തയാൾ ഒടുവിൽ പൊലീസ് പിടിയിൽ. മുക്കോല ഷിർദി ഫേസ് 2 സൗപർണിക അപ്പാർട്ടുമെന്റിൽ 3 പി ഫ്‌ളാറ്റിൽ അജിത്കുമാറാണ് പിടിയിലായത്.ഇയാൾ ദമ്പതിമാരിൽ നിന്നും 52.5 ഗ്രാം സ്വർണ്ണവും 1,99,500 രൂപയുമാണ് കവർന്നത്.
കഴിഞ്ഞ നവംബറിലാണ് ഇയാൾ ദമ്പതിമാരിൽ നിന്നും സ്വർണ്ണവും പണവും കവർന്നത്. മോതിരം ധരിച്ചാൽ അപകടമുണ്ടാകുമെന്നു തെറ്റിദ്ധരിപ്പിച്ച് അജിത് കുമാർ അയൽവാസികളായ ദമ്പതിമാരെ ദോഷപരിഹാര പൂജയ്ക്കായി ക്ഷണിച്ചു വരുത്തുകയായിരുന്നു. സൈന്യത്തിൽനിന്നു വിരമിച്ചയാളാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂജയ്ക്കുവേണ്ടി വാങ്ങിയ സ്വർണം മാസങ്ങൾക്ക് ശേഷവും തിരിച്ചു നൽകാതായതോടെ ദമ്പതിമാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. അതിനിടെ അജിത് കുമാർ ഒളിവിൽപ്പോവുകയും ചെയ്തു. ഇയാളെ കഴിഞ്ഞ ദിവസമാണ് മണ്ണന്തല പോലീസ് പിടികൂടിയത്. ഡോക്ടർ ദമ്പതിമാരെ കബളിപ്പിച്ച് 52.5 ഗ്രാം സ്വർണ്ണവും 1,99,500 രൂപയും ഇയാൾ തട്ടിയെടുത്തു.