video
play-sharp-fill
കൊറോണ; ജനസമ്പര്‍ക്കമൊഴിവാക്കി: വീട്ടില്‍ കഴിയുന്നത് 105 പേര്‍

കൊറോണ; ജനസമ്പര്‍ക്കമൊഴിവാക്കി: വീട്ടില്‍ കഴിയുന്നത് 105 പേര്‍

സ്വന്തം ലേഖകൻ

കോട്ടയം : കൊറോണ വൈറസ് ബാധിത മേഖലകളില്‍നിന്നെത്തിയ രണ്ടു പേര്‍ക്കു കൂടി കോട്ടയം ജില്ലയില്‍ വീട്ടില്‍ ജനസമ്പര്‍ക്കമില്ലാതെ താമസിക്കുന്നതിന് (ഹോം ക്വാറന്റയിന്‍) ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ജില്ലയില്‍ ഹോം ക്വാറന്റയിനില്‍ താമസിക്കുന്നവരുടെ എണ്ണം 105 ആയി. ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ ആരെയും പ്രവേശിപ്പിച്ചിട്ടില്ല.

കളക്ടറേറ്റിലെ കൊറോണ കണ്‍ട്രോള്‍ റൂം അവധി ദിവസങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. സംശയ നിവാരണത്തിനും വൈറസ് ബാധിത മേഖലകളില്‍നിന്ന് എത്തിയവരെക്കുറിച്ച് വിവരം നല്‍കുന്നതിനും 1077, 0481 2304800 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫീല്‍ഡ് ഔട്ട് റീച്ച് ബ്യുറോ, ആരോഗ്യ വകുപ്പ്, ജനമൈത്രി പോലീസ്, തൊഴില്‍ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഫെബ്രുവരി ഒന്‍പതിന്  കൊറോണ ബോധവത്കരണ പരിപാടി നടത്തും.

പായിപ്പാട് നക്ഷത്ര ഓഡിറ്റോറിയത്തില്‍ രാവിലെ 10.30ന് ആരംഭിക്കും. ലേബര്‍ ക്യാമ്പ്  ഔണേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.