video
play-sharp-fill
നാടിന്റെ കാത്തിരിപ്പിന് ഫലമുണ്ടായി: ഈരയിൽക്കടവ് ബൈപ്പാസ് നാടിന് സമർപ്പിച്ചു

നാടിന്റെ കാത്തിരിപ്പിന് ഫലമുണ്ടായി: ഈരയിൽക്കടവ് ബൈപ്പാസ് നാടിന് സമർപ്പിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: നാടിന്റെ നാളുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഇട്ട് ഈരയിൽക്കടവ് ബൈപ്പാസ് വാഹനങ്ങൾക്ക് ഗതാഗതത്തിന് തുറന്ന് നൽകി. ടാറിങ്ങ് പൂർത്തിയാകും മുൻപ് തന്നെ ഈ റോഡിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങിയിരുന്നെങ്കിലും , ഔദ്യോഗികമായ ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ഇതോടെ നഗരത്തിൽ എത്തുന്ന വാഹനങ്ങൾക്ക് ഗതാഗതക്കുരുക്കില്ലാതെ അതിവേഗം എം.സി റോഡിൽ പ്രവേശിക്കാനും സാധിക്കും.

 

രണ്ടര കിലോമീറ്ററിൽ പാടശേഖരങ്ങൾക്ക് നടുവിലൂടെയാണ് റോഡ് കടന്നു പോകുന്നത്. എം സി റോഡിനെയും കെ.കെ റോഡിനെയും ബന്ധിപ്പിക്കുന്ന റോഡാണ് ഈരയിൽക്കടവ് റോഡ്. കെ കെ റോഡിൽ മനോരമ ജംഗ്ഷനിൽ നിന്ന് നേരെ തിരിഞ്ഞ് ഈരയിൽക്കടവ് റോഡിലൂടെ കയറി മണിപ്പുഴ ജംഗ്ഷനിലൂടെ , എം സി റോഡിൽ പ്രവേശിക്കാം. ഇത് വഴി ചങ്ങനാശേരി ഭാഗത്തേക്കും പുതുപ്പള്ളിയിലേയ്ക്കും പോകാൻ സാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിപ്പുഴ ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ റോഡ് ഉദ്ഘാടനം ചെയ്തു. നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സൂസൻ കുഞ്ഞുമോൻ , അംഗങ്ങളായ എം.പി സന്തോഷ് കുമാർ , ടി.സി റോയി , ടിനോ കെ തോമസ് , ബി ഗോപകുമാർ , കുഞ്ഞുമോൻ മേത്തർ , കോൺഗ്രസ് നേതാക്കളായ എസ്.രാജീവ് , എൻ.എസ് ഹരിഛന്ദ്രൻ , സാബു പുളിമൂട്ടിൽ , സാബു ഈരയിൽ , സിബി ജോൺ എന്നിവർ പ്രസംഗിച്ചു.

ഉദ്ഘാടനത്തിന് ശേഷം മണിപ്പുഴ ജംഗ്ഷനിൽ നിന്നും ഈരയിൽക്കടവ് പാലം വരെ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും , നാട്ടുകാരും നടന്നു. റോളർ സ്കേറ്റിംങ്ങ് കുട്ടികളും , ചെണ്ടമേളക്കാരും അകമ്പടി സേവിച്ചു.