video
play-sharp-fill
കൊൽക്കത്തയിൽ ബി.ജെ.പിയുടെ സി.എ.എ അനുകൂല റാലി പൊലീസ് തടഞ്ഞു; സർക്കാറിന്റെ അനുമതിയില്ലാതെയാണ് റാലി സംഘടിപ്പിച്ചതെന്നും തൃണമൂൽ കോൺഗ്രസ്

കൊൽക്കത്തയിൽ ബി.ജെ.പിയുടെ സി.എ.എ അനുകൂല റാലി പൊലീസ് തടഞ്ഞു; സർക്കാറിന്റെ അനുമതിയില്ലാതെയാണ് റാലി സംഘടിപ്പിച്ചതെന്നും തൃണമൂൽ കോൺഗ്രസ്

സ്വന്തം ലേഖകൻ

കൊൽക്കത്ത: കൊൽക്കത്തയിൽ ബി.ജെ.പിയുടെ സി.എ.എ അനുകൂല റാലി പൊലീസ് തടഞ്ഞു. സംസ്ഥാന അധ്യക്ഷൻ കൈലാസ് വിജയവർഗീയ, മുകുൾ റോയ് തുടങ്ങിയവരെ അറസ്റ്റു ചെയ്തു.  ദക്ഷിണ കൊൽക്കത്തയിലെ ടോളിഗുംഗ മേഖലയിലാണ് റാലി സംഘടിപ്പിച്ചത്. അനുമതിയില്ലാതെയാണ് റാലി നടത്തിയെന്ന് കുറ്റത്തിനാണ് ബി.ജെ.പി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

 

സി.എ.എക്കെതിരെ അതിശക്തമായ സമരവുമായി മമത ബാനർജിയും തൃണമൂൽ കോൺഗ്രസും മുന്നോട്ട് പോകുന്നതിനിടെയാണ് ബി.ജെ.പി നേതാക്കൾ കസ്റ്റഡിയിലായത്. മതസൗഹാർദം തകർക്കുന്നതിനായാണ് ബി.ജെ.പിയുടെ സി.എ.എ റാലിയെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. സർക്കാറിന്റെ അനുമതിയില്ലാതെയാണ് റാലി സംഘടിപ്പിച്ചതെന്നും തൃണമൂൽ കോൺഗ്രസ് വക്താവ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group